കോട്ടയം: കെവിന്‍ വധക്കേസില്‍ വിവിധയിടങ്ങളില്‍ നിന്നും തെളിവായി ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ ഇന്ന് കോടതി പരിശോധിക്കും.

ഇതുമായി ബന്ധപ്പെട്ട് ഏഴ് സാക്ഷികളുടെ വിസ്താരവും ഇന്നു നടക്കും. മാന്നാനത്തെ സ്വകാര്യ സ്‌കൂള്‍ കവാടത്തിലെയും മെഡിക്കല്‍ കോളജിനു സമീപത്തെ ഹോട്ടലിലെയും ചാലിയേക്കരയിലെ കടയിലെ അടക്കമുള്ള ദൃശ്യങ്ങളാണ് പരിശോധിക്കുക.

കോടിമത നാലുവരി പാതയില്‍ പ്രതികള്‍ സഞ്ചരിച്ച കാറുകള്‍ ട്രാഫിക്ക് നിയമം ലംഘിച്ചതിനെ തുടര്‍ന്ന് ശേഖരിച്ച വ്യത്യസ്ത സമയങ്ങളിലുള്ള ഫോട്ടോകളും കോടതി പരിശോധിക്കും. കഴിഞ്ഞ ദിവസമാണ് കേസിലെ രണ്ടാം ഘട്ട വിസ്താരം തുടങ്ങിയത്