ചെന്നൈ: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെയാണെന്ന പ്രസ്താവന നടത്തിയ കമല്‍ഹാസന്റെ നാവ് മുറിച്ചുകളയണമെന്ന് തമിഴ്‌നാട് മന്ത്രി.

എഐഎഡിഎംകെ നേതാവും ക്ഷീരവികസന മന്ത്രിയുമായ കെ ടി രാജേന്ദ്ര ബാലാജിയാണ് വിവാദപരാമര്‍ശം നടത്തിയത്.

കമല്‍ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിന് വിലക്കേര്‍പ്പെടുത്തണമെന്നും രാജേന്ദ്ര ബാലാജി പറഞ്ഞു. കമലിനെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ് മന്ത്രി.

മോദിയെ ഇന്ത്യയുടെ ഡാഡി എന്ന് വിളിച്ച് വാര്‍ത്തകളില്‍ ഇടം നേടിയ വ്യക്തിയാണ് ഇദ്ദേഹം.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവായ നാഥുറാം വിനായക് ഗോഡ്‌സെയാണെന്നായിരുന്നു കമല്‍ ഹാസന്റെ പറഞ്ഞത്.

തമിഴ്‌നാട്ടിലെ അരവാകുറിച്ചി നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് കമല്‍ ഹാസന്റെ പരാമര്‍ശം.