ഗോഡ്‌സയെ പിന്തുണച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ്; ബിജെപി പ്രവര്‍ത്തകന്‍ അലി അക്ബറിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് സോഷ്യല്‍ മീഡിയ

ഗോഡ്‌സയെ പിന്തുണച്ച് ബിജെപി പ്രവര്‍ത്തകനും സംവിധായകനുമായ അലി അക്ബര്‍. ഇന്ത്യയുടെ രാഷ്ട്രപിതാവായ ഗാന്ധിജിയെ നിറയൊഴിച്ച് കൊലപ്പെടുത്തിയ നാഥുറാം ഗോഡ്‌സയെ ബിജെപി ആര്‍എസ്എസ് നേതാക്കള്‍ പലപ്പോഴായി പിന്തുണയ്ക്കുകയും തള്ളിപ്പറയുകയും ചെയ്യാറുണ്ട്.

ഇതിന് പിന്നാലെയാടണ് അലി അക്ബറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

തന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി, ഹിന്ദുവായ ഗാന്ധിഘാതകന്‍ നാഥുറാം ഗോഡ്‌സെയാണെന്ന കമല്‍ ഹാസന്റെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു അലി അക്ബറിന്റെ പോസ്റ്റ്.

‘ഈദി അമീനും,ഒസാമയ്ക്കും വേണ്ടി കവിത രചിക്കാം. പക്ഷെ ഗോഡ്‌സയെ കുറിച്ചു മിണ്ടിപ്പോവരുത്. കമല്‍ഹാസന്‍ താങ്കളെക്കാളും ഞാന്‍ ഗോഡ്‌സയെ ഇഷ്ടപ്പെടുന്നു.കാരണം കൊല്ലപ്പെട്ടവനും കൊന്നവനും ഒരേ പ്രാര്‍ത്ഥനയായിരുന്നു. രാമരാജ്യം’.

ഇതിനെതിരെ കടുത്ത് വിമര്‍ശനങ്ങളാണ് ഉയരുന്നത്. രാജ്യത്തോട് സ്‌നേഹമുള്ള എതൊരു പൗരനും ഗോഡ്‌സേ തീവ്രവാദി ആണെന്ന് തന്നെ പറയുമെന്നാണ് ഇയാള്‍ക്കെതിരെ വരുന്ന വിമര്‍ശനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News