കിളിക്കൂട്ടം എന്ന സിനിമയിയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളുടെ തിരക്കിലാണ് കുട്ടിമേളയിലെ കുട്ടിക്കൂട്ടം

കിളിക്കൂട്ടം എന്ന സിനിമയിയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളുടെ തിരക്കിലാണ് കുട്ടിമേളയിലെ കുട്ടിക്കൂട്ടം. ഡബ്ബിംഗ് എന്ന പുതുലോകം അവരെ അമ്പരിപ്പിച്ചു. തങ്ങളുടെ ജീവിതത്തില്‍ ലഭിച്ച പുതിയ അവസരങ്ങളുടെ ആവേശത്തിലാണിവര്‍.

മേളയ്‌ക്കെത്തിയ കുട്ടികളില്‍ നിന്നും കേവലം ഏഴ് ദിവസം കൊണ്ട് മൂന്ന് ഹ്രസ്വചിത്രങ്ങളടങ്ങുന്ന ഒരു സിനിമ. അതിന്റെ ആവേശത്തിലാണ് കുട്ടികള്‍.

കിളിക്കൂട്ടം എന്ന സിനിമയില്‍ ‘ഒരിടത്തൊരു ആണ്‍കുട്ടി’ , ‘ ഒറ്റയ്ക്കല്ല നീ’ , ‘മഹത്വം’ എന്നീ ഹ്രസ്വചിത്രങ്ങലുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളുടെ തിരക്കിലാണ് കുട്ടിമേളയിലെ കുട്ടിക്കൂട്ടം. ഇതില്‍ ഡബ്ബിംഗ് എന്ന പുതുലോകം അവരെ അമ്പരിപ്പിച്ചു.

ആദ്യം ഒന്ന് പേടിച്ചെങ്കിലും പിന്നീട് ആ ട്രാക്കിലെയ്‌ക്കെത്തിയതിന്റെ സന്തോഷം

ഡയറക്ടറും നല്ല ഗൗരവത്തില്‍തന്നെയാണ്. വേണ്ട നിര്‍ദേശങ്ങളൊക്ക നല്‍കുന്നുണ്ട്

എന്തിനും ഏതിനും കുട്ടികള്‍ക്ക് പൂര്‍ണ പിന്തുണയുമായി പ്രോജക്ട് ഡയറക്ടര്‍ വിവേക് പിള്ളയും ടെക്കിനിക്കല്‍ ഡയറക്ടര്‍ അഖില്‍ജിത്തും.

ഏതായാലും കുട്ടികളുടെ രാജ്യാന്തര ചലച്ചിത്ര മേള അവസാനിക്കുമ്പോള്‍ ഒരു പുതുലോകത്തിന്റെ അറിവും കാഴ്കളുമാണ് കൊച്ചുകൂട്ടുക്കാര്‍ സ്വന്തമാക്കി മടങ്ങുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here