ബാങ്കുകളെ നിലയ്ക്കുനിർത്തണം : ഡി.വൈ.എഫ്.ഐ

ബാങ്ക് അധികൃതരുടെ കടുത്ത സമ്മർദ്ദത്തെ തുടർന്ന് നെയ്യാറ്റിൻകരയിൽ ഒരു കുടുംബത്തിലെ രണ്ട് പേർ ആത്മഹത്യയ്ക്ക് ശ്രമിക്കുകയും അതിൽ ഒരാൾ മരണപ്പെടുകയും ചെയ്തിരിക്കുകയാണ്.

പൊള്ളലേറ്റ വീട്ടമ്മയുടെ നില ഗുരുതരാവസ്ഥയിൽ തുടരുന്നതായാണ് വാർത്തകൾ. സാധാരണകാർക്ക് വേണ്ടി ഒരുകാലത്ത് ആരംഭിച്ച പൊതുമേഖലാ ബാങ്കുകൾ ഇന്ന് കച്ചവട കണ്ണോടെ പ്രവർത്തിക്കുന്ന ബ്ലൈഡ് സംഘങ്ങളായി അധ:പതിക്കുകയാണ്.

ഇത്തരം ബാങ്കുകളെ നിലയ്ക്കുനിർത്താൻ കേന്ദ്രസർക്കാർ തയ്യാറാകണം. ബാങ്ക് മാനേജർമാർ ആരാച്ചാർമാരായി മാറിയാൽ കൈയ്യും കെട്ടി നോക്കിനിൽക്കാനാവില്ല.

കോർപ്പറേറ്റുകൾക്കും വൻകിടക്കാർക്കും യഥേഷ്ടം വായ്പകളും വായ്പായിളവുകളും പ്രഖ്യാപിക്കുന്ന പൊതുമേഖലാ ബാങ്കുകൾ സാധാരണക്കാരന് പൂർണമായി അപ്രാപ്യമായി മാറുകയാണ്.

നെയ്യാറ്റിൻകരയിൽ ബാങ്ക് മാനേജരുടെ തുടർച്ചയായുള്ള സമ്മർദ്ദത്തിന്റെ ഫലമായാണ് ഈ ദാരുണസംഭവം ഉണ്ടായത്.

സംഭവത്തെക്കുറിച്ച് ശക്തമായ അന്വേഷണം നടത്തണം. ബാങ്ക് മാനേജരുടെയോ ബാങ്ക് അധികൃതരുടെയോ ഭാഗത്തുനിന്ന് അതിരുകടന്ന പ്രവർത്തനമുണ്ടായിട്ടുണ്ടെങ്കിൽ അവരെയും പ്രതിചേർക്കണം.

ഇനിയൊരു സംഭവം ആവർത്തിക്കാത്തവിധം മാതൃകാപരമായ നിയമനടപടികൾ സ്വീകരിക്കണമെന്നും ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News