അമ്മയും മകളും തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവം: ജപ്തി ചെയ്യാനുള്ള ബാങ്ക് ഉദ്യോഗസ്ഥരുടെ താല്പര്യത്തിന് പിന്നിൽ മാഫിയ; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മുൻ ബാങ്ക് ഉദ്യോഗസ്ഥൻ വാര്‍ത്താ സംവാദത്തില്‍; ഇടപെടുമെന്ന് ഡിവൈഎഫ്ഐ

അമ്മയും മകളും തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവം. ജപ്തി ചെയ്യാനുള്ള ബാങ്ക് ഉദ്യോഗസ്ഥരുടെ താല്പര്യത്തിന് പിന്നിൽ മാഫിയ.

ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മുൻ ബാങ്ക് ഉദ്യോഗസ്ഥൻ. ഇടപെടുമെന്ന് ഡിവൈഎഫ്ഐ. കൈരളി ന്യൂസ് വാർത്താ സംവാദത്തിൽ..

നെയ്യാറ്റിൻകരയിൽ ജപ്തി ഭീഷണിയിൽ ഇരട്ടആത്മഹത്യാ സംഭവത്തോടെ പുറത്തെത്തുന്നത് ബാങ്ക് മനേജർമാർ അടക്കം ഉൾപ്പെട്ട മാഫിയ പ്രവൃത്തി.

സമ്മർദ്ദം ചെലുത്തി പാവങ്ങളിൽ നിന്ന് ജപ്തി ചെയ്യുന്ന വസ്തുവകകൾ , ബാങ്ക് ഉദ്യോഗസ്ഥരടങ്ങുന്ന മാഫിയ സംഘം കൈക്കലാക്കും.

അതിന് ശേഷം പുറത്ത് ലേലം ചെയ്യാതെ ഇവർ അത് വീതിച്ചെടുക്കും. അതിനാൽ ജപ്തിക്കാണ് ഇത്തരം ബാങ്ക് മാനേജർമാർക്ക് കൂടുതൽ താല്പര്യം.

ഇതിനായി അവർ പാവങ്ങളോട് നിർദയം സമ്മർദ്ദം ചെലുത്തും അതാകാം നെയ്യാറ്റിൻകരയിലും കണ്ടതെന്ന് മുൻ ബാങ്ക് ജീവനക്കാരൻ കൂടിയായ പ്രസാദ് പറയുന്നു.

കൈരളി ന്യൂസ് വാർത്താ സംവാദത്തിലാണ് വെളിപ്പെടുത്തൽ. കാനറാ ബാങ്ക് ജീവനക്കാരുടെ നേതാവ് സുരേഷിന്റെ സാന്നിധ്യത്തിലാണ് പ്രസാദ് തുറന്നടിച്ചത്.

ഇത് സംസ്ഥാന ഭരണത്തിന്റെയടക്കം ശ്രദ്ധയിൽ കൊണ്ട് വന്ന് സജീവ പ്രക്ഷോഭം ഡിവൈഎഫ്ഐ സംഘടിപ്പിക്കുമെന്ന് എഎ റഹിം പറഞ്ഞു.

ബാങ്ക് മനേജർമാരടങ്ങുന്ന മാഫിയ സംഘത്തിന് തണലാകുന്നത് 2002 ൽ വാജ്പേയി സർക്കാർ കൊണ്ടുവന്ന സർഫാസി ആക്ടാണ്.

ചർച്ചയിൽ ഉയർന്നു. മുതിർന്ന രാഷ്ട്രീയ നിരീക്ഷകൻ ജേക്കബ് ജോർജ്ജും തന്റെ അനുഭവം പങ്കുവെച്ചു. മറ്റൊരു ബാങ്ക് മാനേജറുടെ ക്രൂരത തെളിയിക്കുന്ന അനുഭവമായിരുന്നു അതും.

യുവമോർച്ച നേതാവ് രജ്ഞിത്ത് ചന്ദ്രനും ചർച്ചയിൽ പങ്കാളിയായി. കാനറാ ബാങ്ക് അധികൃതരിൽ അമ്മയ്ക്കും കുടുംബത്തിനുമായി നടത്തിയ ഇടപെടലുകളെ സംബന്ധിച്ച് നെയ്യാറ്റിൻകര എംഎല്‍എ ഹരീന്ദ്രനും വാർത്താ സംവാദത്തിൽ വിശദീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News