റായ്ബറേലിയില്‍ കോണ്‍ഗ്രസ് എം.എല്‍.എ അതിഥി സിംഗിനുനേരെ അജ്ഞാത സംഘം വെടിവയ്പ് നടത്തി

സോണിയാഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയില്‍ കോണ്‍ഗ്രസ് എം.എല്‍.എ അതിഥി സിംഗിനുനേരെ അജ്ഞാത സംഘം വെടിവയ്പ് നടത്തി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയ വോട്ടെടുപ്പിനായി പഞ്ചായത്ത് ഓഫീസിലേക്ക് പോകവേ ബച്‌റവാന്‍ ടോള്‍പ്ലാസയ്ക്ക് സമീപത്താണ് ആക്രമണം നടന്നത്.

സോണിയാ ഗാന്ധിക്കെതിരേ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാര്‍ത്ഥി ദിനേഷ് സിംഗിന്റെ സഹോദരന്‍ അവദേഷ് സിംഗിനെതിരായ അവിശ്വാസ പ്രമേയ വോട്ടെടുപ്പാണ് ഇന്ന് നടന്നത്.

വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ പോയ ജില്ലാ പഞ്ചായത്ത് അംഗങ്ങളെയും സംഘം ആക്രമിച്ചു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അറിവോടെയാണ് ആക്രമണം നടന്നതെന്നും സംഭവത്തില്‍ കേസെടുക്കാന്‍ പൊലീസ് വിസമ്മതിച്ചെന്നും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. പരിക്കേറ്റ എം.എല്‍.എയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here