ഡിവൈഎഫ് ഐ വളയം മേഖല പ്രസിഡന്റിന് ബി ജെ പിക്കാരന്റെ അക്രമത്തിൽ പരിക്കേറ്റ്. വളയം ചെക്കോറ്റയിലെ യു കെ രാഹുൽ നെയാണ് സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിച്ചത്. തിങ്കളാഴ്ച്ച രാത്രി ഒൻപതരയോടെയാണ് സംഭവം.
ബിജെപി പ്രവർത്തകൻ മാമ്പറ ഷെമിൻ ചെക്കോറ്റ അമ്പലത്തിന് സമീപത്ത് വെച്ചാണ് അക്രമിച്ചത് .സ്ക്രൂ ഡ്രൈവർ കുത്തേറ്റ് കഴുത്തിൽ തുളച്ചു കയറി.
പ്രദേശത്തെ പരസ്യ മദ്യപാനം രാഹുലിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തതാണ് രാഹുലിനെ അക്രമിക്കാൻ കാരണം.
നാദാപുരം ഗവ.താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചിക്സയ്ക്ക് ശേഷം വിദഗ്ദ്ധ ചികിൽസക്കായി കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here