‘കണ്ണൂരിടം’; കണ്ണൂരിനെ കുറിച്ചൊരു സംഗീത ആല്‍ബം

സ്വന്തം നാടിനെ കുറിച്ച് സംഗീത ആൽബം പുറത്തിറക്കി യുവാക്കളുടെ സൗഹൃദ കൂട്ടായ്മ. കണ്ണൂരിടം എന്ന പേരിലാണ് കണ്ണൂർ ജില്ലയുടെ മനോഹാരിത ദൃശ്യവൽക്കരിക്കുന്ന ആൽബം ഒരുക്കിയത്. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സി ഡി പ്രകാശനം ചെയ്തു.

കണ്ണൂർ ജില്ലയുടെ മനോഹാരിതയും സവിശേതകളുമെല്ലാം ഉൾക്കൊള്ളിച്ചാണ് കണ്ണൂരിടം എന്ന സംഗീത ആൽബം ഒരുക്കിയിരിക്കുന്നത്.

വിദേശ വിനോദ സഞ്ചാരികൾ കണ്ണൂരിന്റെ സൗന്ദര്യം അസ്വദിക്കുന്നതും പ്രവാസികളായ കണ്ണൂരുകാർക്ക് നാടിനെ കുറിച്ചുള്ള ഗൃഹാതുരത്വവുമെല്ലാം ആൽബത്തിന്റെ പ്രമേയമായി.

മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ആൽബത്തിന്റെ സി ഡി പ്രകാശനം ചെയ്തു.കലാപ്രവർത്തകനായ വിനോദ് നിടുവാലൂരാണ് ആൽബം സംവിധാനം ചെയ്തത്.

യുവ എഴുത്തുകാരൻ ഹാഷിം സീരകത്ത് രചിച്ച ഗാനത്തിന് സൈനികനും തബലിസ്റ്റുമായ മഹേഷ് മലപ്പട്ടം സംഗീതം നൽകി.പ്രശസ്ത പിന്നണി ഗായകൻ നജീം ആർഷാദാണ് ഗാനം ആലപിച്ചത്.

പ്രതീഷ് മയ്യിൽ,ദീപു കെ സി,അലൻ എന്നിവർ ക്യാമറയും തരുൺ സുധാകർ എഡിറ്റിങ്ങും നിർവഹിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News