ബോബിയിൽ നിന്നും സച്ചിയിലേക്ക്; ഷെയ്ന്‍ നിഗത്തിന്‍റെ “ഇഷ്‌ക്” ഉടൻ പ്രദർശനത്തിന്

കുമ്പളങ്ങി നൈറ്റ്‌സിലെ പ്രേക്ഷക ശ്രദ്ധ നേടിയ പ്രകടനത്തിന് ശേഷം യുവ താരം ഷെയ്ന്‍ നിഗം നായകനാവുന്ന “ഇഷ്‌ക്” പ്രദർശനത്തിനൊരുങ്ങുന്നു.

നവാഗതനായ അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഈ വെള്ളിയാഴ്ച തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ പേര് പോലെയല്ല കഥാഗതി എന്ന് സൂചിപ്പിക്കുന്ന ‘നോട്ട് എ ലവ് സ്‌റ്റോറി’ എന്നാണ് സിനിമയുടെ ടാഗ് ലൈന്‍.

പുതുമുഖ താരം ആന്‍ ശീതള്‍ ആണ് നായിക. ഇഷ്‌കിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് രതീഷ് രവിയാണ്. സംഗീതം ജെയ്ക്‌സ് ബിജോയ്. ചിത്രത്തിലെ ആദ്യ ഗാനമായ ‘പറയുവാൻ’ യൂട്യൂബിൽ ട്രെൻഡിങ് ആണ്.

കൂടാതെ ചിത്രത്തിന്റെ ടീസറും കുമ്പളങ്ങി നൈറ്റ്‌സിലെ ബോബി എന്ന കഥാപാത്രത്തില്‍ നിന്നുള്ള ഷെയ്‌നിന്റെ മേക്കോവര്‍ വീഡിയോയും ശ്രദ്ധ നേടിയിരുന്നു.

സച്ചി എന്ന കഥാപാത്രത്തെയാണ് ഷെയ്ന്‍ നിഗം ഇഷ്‌ക്കിൽ അവതരിപ്പിക്കുന്നത്. ലിയോണ ലിഷോയ്, ഷൈന്‍ ടോം ചാക്കോ, സ്വാസിക, ജാഫർ ഇടുക്കി എന്നിവരാണ് മറ്റു താരങ്ങൾ. മുകേഷ് ആർ മെഹ്ത , എ വി അനൂപ് , സി വി സാരഥി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News