ഇന്ത്യന്‍ ഹിപ് ഹോപ് ഇന്റര്‍നാഷണല്‍ ഡാന്‍സ് ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ മലയാളി യുവാക്കള്‍, മെഗാ ഫൈനലില്‍ പങ്കെടുക്കാന്‍ അമേരിക്കയിലേക്ക്.

തിരുവനന്തപുരം സ്വദേശികളായ ദീപക്, അഭിജിത്ത് എന്നിവരാണ് സ്വര്‍ണ മെഡല്‍ സ്വന്തമാക്കി മെഗാ ഫൈനലിലേക്ക് യോഗ്യത നേടിയത്. 2 ഓണ്‍ 2 ഓള്‍സ്‌റ്റൈല്‍ വിഭാഗത്തിലാണ് ഇരുവരുടെയും നേട്ടം.

ഓഗസ്റ്റ് ആറിന് അമേരിക്കയിലെ അരിസോനയിലാണ് മെഗാ ഫൈനല്‍ നടക്കുന്നത്.

2 ഓണ്‍ 2 ഓള്‍സ്‌റ്റൈല്‍ വിഭാഗത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചാണ് ഇരുവരും പങ്കെടുക്കുന്നത്.

അമേരിക്കയിലേക്ക് പോകാനും മറ്റു ചിലവുകള്‍ക്കുമായി ഒരു സ്‌പോണ്‍സറെ കാത്തിരിക്കുകയാണ് മലയാളികള്‍ക്ക് തന്നെ അഭിമാനമായ ഈ യുവാക്കള്‍.