കാമുകനോടൊപ്പം ഒളിച്ചോടിയ യുവതിയുടെ മൂന്നര വയസുള്ള മകൻ പൊള്ളലേറ്റ നിലയിൽ. കോഴിക്കോട് നടക്കാവിലാണ് സംഭവം. യുവതിയെയും കാമുകനെയും കോഴിക്കോട് നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു .

പാലക്കാട് സ്വദേശിനിയായ യുവതി അടുത്ത ബന്ധുവായ യുവാവിനൊപ്പം ഒന്നര മാസം മുമ്പാണ് ഒളിച്ചോടിയത്. മൂന്നര വയസുള്ള മകനെയും കൂട്ടിയായിരുന്നു ഒളിച്ചോട്ടം.

ഭർത്താവും ബന്ധുക്കളും പാലക്കാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇവർ നടക്കാവിലുണ്ടെന്ന് മനസിലാക്കി.

തുടർന്ന് ബന്ധുക്കൾ എത്തിയപ്പോഴാണ് ശരീരമാസകലം പൊള്ളറ്റേ നിലയിൽ മൂന്നര വയസുകാരനെ കണ്ടെത്തിയത്.

വിവരമറിഞ്ഞ് ചൈൽഡ് ലൈൻ പ്രവർത്തകരും നടക്കാവ് പൊലിസും സ്ഥലത്തെത്തി .അമ്മയെയും കാമുകനെയും കസ്റ്റഡിയിലെടുത്തു. കുഞ്ഞിനെ ബിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

ബൈക്കപകടത്തിൽ പരിക്കേറ്റതാണന്നാണ് അമ്മയും കാമുകനും നൽകുന്ന വിശദീകരണം. എന്നാൽ പൊലീസ് ഇത് മുഖവിലക്കെടുത്തിട്ടില്ല. ഇരുവരെയും വിശദമായി ചോദ്യം ചെയ്യുകയാണ്