കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരയുടെ വാര്‍ത്താസമ്മേളനത്തിടെ പ്രതിഷേധം

കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരയുടെ വാര്‍ത്താസമ്മേളനത്തിടെ പ്രതിഷേധം. പ്രതിഷേധക്കാരന്‍ ദേശീയപതാകയുമായി വാര്‍ത്താസമ്മേളനം തടസ്സപ്പെടുത്തി. യോഗി ആതിഥ്യനാഥിനെ അജയ് സിംഗ് ബിഷത് എന്നു വിളിക്കുന്നത് അപമാനകരമെന്ന് പ്രതിഷേധക്കാരന്‍ അവകാശപ്പെട്ടു.

മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ സ്വദേശി നാച്ചികേതയാണെന്ന് വാര്‍ത്താ സമ്മേളനം തടസപ്പെടുത്തിയത്. വിദേശിയുടെ മകനെ പ്രധാനമന്ത്രിയായി അംഗാകരിക്കാനാവില്ലെന്നും പ്രതിഷേധക്കാരന്‍.

കഴിഞ്ഞ ദിവസം റായ്ബറേലിയിലെ കോണ്‍ഗ്രസ് എംഎല്‍എ അഥിതി സിംഗിനെതിരെ ഉണ്ടായ ആക്രമണം ബിജെപി ഗുണ്ടകള്‍ നടത്തിയെന്ന ആരോപണം ഉന്നയിച്ചാണ് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ഇന്ന് മാധ്യമങ്ങളെ കണ്ടത്.

എന്നാല്‍ വാര്‍ത്താ സമ്മേളനം നടക്കുമ്പോള്‍ ഒരാള്‍ ദേശീയപതാകയുമായി മുന്നോട്ട് വരികയും വാര്‍ത്താ സമ്മേളനം തടസപ്പെടുത്തുകയും ചെയ്തു. ഭാരത് മാതാ കി ജയ്, വന്ദേ മാതരം വിളികളുമായി വാര്‍ത്താ സമ്മേളനം തടസപ്പെടുത്തിയ പ്രതിഷേധക്കാരന്‍, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആതിഥ്യ നാഥിനെ അജയ് സിംഗ് ബിഷത് എന്നു വിളിക്കുന്നത് സംസ്‌കാരത്തിന് തന്നെ അപമാനമെന്നാണ് അവകാശപ്പെടുന്നത്.

പ്രതിഷേധക്കാരനെ സുരക്ഷ ഉദ്യോഗസ്ഥര്‍ വാര്‍ത്താസമ്മേളനം നടന്ന ഹാളില്‍ നിന്നും പുറത്താക്കി. മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ സ്വദേശി നാച്ചികേതയാണെന്ന് വാര്‍ത്താ സമ്മേളനം തടസപ്പെടുത്തിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ ദിവസം ലക്‌നൗവില്‍ നിന്ന് റായ്ബറേലിയിലേക്ക് വരുമ്പോള്‍ ഒരു സംഘം ആള്‍ക്കാര്‍ അതിഥി സിംഗിന്റെ കാറിന് നേരെ വെടിയുതിര്‍ക്കുകയും, കല്ലുകള്‍ എറിയുകയും ചെയ്തു. ആക്രമണത്തിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോച ഉണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

എതിരാളിയെ അക്രമിക്കുന്നതാണ് ബിജെപിയുടെ ശീലമെന്നാണ് കോണ്‍ഗ്രസ് വക്താവ് പവന്‍ഖേര ആരോപിച്ചത്. അജയ് സിംഗ് ബിഷത് ഭരിക്കുന്ന ഉത്തര്‍പ്രദേശിലെ ക്രമസമാധാനപാലനത്തിന്റെ തെളിവാണ് ആക്രമണെന്നും പവന്‍ ഖേര ആരോപിച്ചു.

എന്നാല്‍ യോഗി ആതിഥ്യ നാഥിനെ യഥാര്‍ഥ പേരായ അജയ്‌സിംഗ് ബിഷത് എന്ന് വിളിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയതും. അതേസമയം പുറത്തിറങ്ങിയ പ്രതിഷേധക്കാരന്‍ വിദേശിയുടെ മകനെ പ്രധാനമന്ത്രി ആകാന്‍ അംഗീകരിക്കാനാവില്ലെന്നും പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here