പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചരണം ഇന്ന് മുതൽ നിർത്തി വയ്ക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു. ചട്ടം 324 പ്രകാരം രാവിലെ 10 മണി മുതൽ പ്രചാരണം പാടില്ലെന്ന് കമ്മീഷൻ.

തിരഞ്ഞെടുപ്പ് സമയക്രമം അനുസരിച്ചു നാളെയാണ് പരസ്യ പ്രചരണം നിർത്തേണ്ടത്.
ബംഗാളിലെ അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ഒരു ദിവസം മുൻപേ പ്രചാരണം നിർത്താൻ ഉത്തരവ്.

ഇന്ന് ബംഗാളിൽ നടത്താൻ നിശ്ചയിച്ചിരുന്ന നരേന്ദ്രമോദിയുടെ റാലി റദ്ദാക്കി. വോട്ടെടുപ്പ് ഞായറാഴ്ച നടക്കും.