ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ സംവാദത്തിന് വെല്ലുവിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഭയമില്ലെങ്കില്‍ തന്നോടൊപ്പം സംവാദത്തില്‍ ഏര്‍പ്പെടണമെന്ന് രാഹുല്‍ മോദിയോട് പറഞ്ഞു.

രാഹുലിന്റെ വാക്കുകള്‍:

”ഞാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സംവാദത്തിന് വിളിക്കുകയാണ്. റേസ് കോഴ്സ് റോഡോ പാര്‍ലമെന്റോ, മോദി പറയുന്ന എവിടെ വച്ച് വേണമെങ്കിലും അതാകാം. 15 മിനിറ്റ് മാത്രമേ ഞാന്‍ അദ്ദേഹത്തോട് സംസാരിക്കൂ. അദ്ദേഹത്തിന് മൂന്ന് മണിക്കൂര്‍ സംസാരിക്കാം. എന്നാല്‍ ഈ 15 മിനിറ്റ് കൊണ്ടുതന്നെ അദ്ദേഹം തോല്‍ക്കും. മോദിക്ക് ഒരിക്കലും എന്നോട് സംവാദത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കില്ല. കാരണം അദ്ദേഹത്തിന് ഭയമാണ്.”