കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രമേളയുടെ മികവ് ഓരോ കുട്ടികള്‍ തന്നെയാണ്. മേളയ്‌ക്കെത്തുന്ന മുതിര്‍ന്നവര്‍ക്ക് പോലും പ്രചോദനമാവുകയാണ് റോഷനെന്ന എട്ട് വയസ്സുകാരന്‍. തന്റെ ജീവിതത്തിലെ വെല്ലുവിളികളെ മനോധൈര്യം കൊണ്ടാണ് ഈ കൊച്ചുമിടുക്കന്‍ മറികടക്കുന്നത്.

കുട്ടിമേളയിലെ സ്ഥിരം കാഴ്ചയാണ് റോഷനെന്ന ഈ കൊച്ചുമിടുക്കന്‍. അങ്ങനെയാണ് ആരാണ് റോഷന്‍ എന്ന് ഞങ്ങള്‍ അന്വേഷിച്ച് ചെല്ലുന്നത്.

തിരുവനന്തപുരത്തെ ചെങ്കല്‍ചൂളയിലെ ലെനിന്‍ – സന്ധ്യാറാണി ദമ്പതികളുടെ എട്ടാം ക്‌ളാസ്‌കാരാനായ മകന്‍. കേള്‍വിയുടെ ലോകത്ത് കേവലം 25 ശതമാണ് അവനുള്ളത്. സംസാരം എന്ന ലോകത്ത് കൈതൊടാനായിട്ടില്ല. ഒപ്പം കാലിനും ചെറിയ പ്രശ്‌നം.

എന്നാല്‍ ഇതൊന്നും റോഷനെ ബാധിക്കുന്നില്ല. പതിവ് പോലെ രാവിലെ സിനിമ കാണാന്‍ പോകാനുള്ള തിരക്കില്‍.

വലിയ സെലിബ്രറ്റി ആയി കഴിഞ്ഞു റോഷനും. വീട്ടിലെ ചുമരില്‍ സിനിമാതാരങ്ങളായ നീരജ് മാധവന്‍, നിവിന്‍ പോളി എന്നിവരുമായി നില്‍ക്കുന്ന റോഷനെ കാണാം.

മാതാപിതാക്കള്‍ നല്‍കിയ ആത്മവിശ്വാസമാണ് റോഷനെ ജീവിതത്തിലെ പ്രതിസന്ധികള്‍ അതിജീവിക്കാന്‍ സഹായിച്ചത്. അവര്‍ക്ക് മകനെ ഓര്‍ത്ത് അഭിമാനം മാത്രം.