കൃഷ്ണമ്മ സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചതിനെ തുടര്‍ന്ന് ലേഖ നേരത്തെയും ആത്മഹത്യക്ക് ശ്രമിച്ചതായി ബന്ധുക്കളുടെ വെളിപ്പെടുത്തല്‍.

ലേഖയുടെ ഇളയച്ഛന്‍ ശ്രീകുമാറും സഹോദരി ബിന്ദുവുമാണ് ഇക്കാര്യം പുറത്തറിയിച്ചത്. കൃഷ്ണമ്മ സ്ത്രീധനത്തിന്റെ പേരില്‍ വഴക്കുണ്ടാക്കുകയും നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി.

ഇനിമേല്‍ പ്രശ്‌നങ്ങളൊന്നുമുണ്ടാക്കരുതെന്ന് പൊലീസ് കൃഷ്ണമ്മയ്ക്ക് താക്കീതും നല്‍കി. ഒരു മാസം മുമ്പ് ഫോണില്‍ വിളിച്ച ലേഖ ബാങ്ക് വായ്പയെക്കുറിച്ചും വീട്ടില്‍ പൂജ നടക്കുന്ന കാര്യത്തെക്കുറിച്ചും സൂചിപ്പിച്ചിരുന്നതായി പറഞ്ഞിരുന്നു. എന്നാല്‍, ആത്മഹത്യ ചെയ്യത്തക്കതരത്തിലുള്ള ഒന്നുംതന്നെ പറഞ്ഞിരുന്നില്ല.

എന്തെങ്കിലുമുള്ള മനോവിഷമം അറിയിച്ചിരുന്നെങ്കില്‍ സംരക്ഷിക്കുമായിരുന്നുവെന്നും ബിന്ദു കണ്ണുനീരോടെ പറഞ്ഞു.

ബാങ്ക് വായ്പയിലെ കുടിശ്ശിക അടയ്ക്കാനുള്ള മനോവിഷമവും സ്ത്രീധനത്തിന്റെ പേരില്‍ അനുഭവിച്ചു വന്ന പീഡനങ്ങളുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വിശ്വസിക്കുന്നതായി ബിന്ദുവിന്റെ ഭര്‍ത്താവ് ദേവരാജനും പറഞ്ഞു.