ശ്രീനഗര്‍:പുല്‍വാമയിലെ ദാലിപോര പ്രദേശത്ത് നടന്ന ഏറ്റുമുട്ടലില്‍ സുരക്ഷാസേന മൂന്നു ഭീകരരെ വധിച്ചു.

വീടിനുള്ളില്‍ ഒളിച്ചിരുന്ന ഭീകരരെയാണ് വധിച്ചത്. ഏറ്റുമുട്ടലില്‍ ഒരു സൈനികനും കൊല്ലപ്പെട്ടു.

രണ്ട് സുരക്ഷാഭടന്‍മാര്‍ക്കും ഒരു പ്രദേശവാസിക്കും പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരര്‍ക്കായി സുരക്ഷാസേന തിരച്ചില്‍ തുടരുകയാണ്. ഭീകരരുടെ സാനിധ്യം ഉറപ്പിച്ചതോടെ പുല്‍വാമയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു.