പുതിയ സാമ്പത്തിക വര്‍ഷത്തില്‍ പുതിയ സേവനങ്ങളുമായി ബിഎസ്എന്‍എല്‍ . 20 ലക്ഷത്തോളം മൊബൈല്‍ കണക്ഷനുകള്‍, ഒരു ലക്ഷത്തോളം ലാന്‍ഡ് ലൈനുകള്‍, 2 ലക്ഷത്തോളം ബ്രോഡ് ബാന്‍ഡുകള്‍, രണ്ടര ലക്ഷത്തോളം മൊബൈല്‍ കണക്ഷനുകള്‍ തുടങ്ങിയവ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകാനാണ് ബിഎസ്എന്‍എല്‍ ലക്ഷ്യമിടുന്നത്.

ക‍ഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പരിമിതികള്‍ക്കിടയിലും ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കാന്‍ ബിഎസ്എന്‍എല്‍ന് ക‍ഴിഞ്ഞുവെന്ന് കേരളാ സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ ഡോ.പി ടി മാത്യൂ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ബിഎസ്എന്‍എല്‍ ഉടന്‍ തന്നെ 5ജി സേവനം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രിന്‍സിപ്പള്‍ ജനറല്‍ മാനേജമാരായ ഡോ. എസ്.ജ്യോതി ശങ്കര്‍, കെ.കുളന്തവേല്‍ എന്നീവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു