പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം വെട്ടിച്ചുരുക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അസാധാരണ നീക്കത്തിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം.മോഡിക്കുവേണ്ടിയുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കത്തിനെതിരെ മമതാ ബാനര്‍ജിക്ക് പിന്തുണയുമായി ബിഎസ്പി നേതാവ് മായാവതിയും കോണ്‍ഗ്രസും രംഗത്തെത്തി.