ഗാന്ധി ഘാതകൻ ഗോഡ്‌സെ ദേശഭക്തനെന്ന് ബിജെപി നേതാവ് പ്രജ്ഞ സിംഗ് ടാക്കൂർ. ഗോഡ്സെയെ തീവ്രവാദിയെന്ന് വിളിക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മറുപടി ലഭിക്കുമെന്നും പ്രജ്ഞ.

ബിജെപിയാണ് ഗോഡ്‌സയെ പിന്തുണയ്ക്കുന്നതെന്ന് വ്യക്തമായെന്ന് കോണ്ഗ്രെസ് ആരോപിച്ചു.
ഇന്ത്യയിലെ ആദ്യ ഭീകരവാദി ഹിന്ദുവായ ഗോഡ്സെയാണെന്ന കമല്‍ഹാസന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് ഗോഡ്സെയെ പുകഴ്ത്തിയുള്ള ബിജെപി നേതാവ് പ്രജ്ഞ സിഗിന്റെ വാക്കുകൾ

ഗോഡ്സെ ദേശഭക്തൻ ആണ്. എന്നും ദേശഭക്തൻ ആയിരിക്കും. ഗോഡ്സെയെ തീവ്രവാദിയെന്ന് വിളിക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മറുപടി ലഭിക്കുമെന്നുമായിരുന്നു പ്രജ്ഞയുടെ പ്രസ്താവന.വ്യാപക പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളിൽ പ്രസ്താവനയ്ക്ക് എതിരെ ഉയർന്നത്.

മോദിക്കും അമിത് ഷായ്ക്കും പ്രിയപ്പെട്ട പ്രജ്ഞാ എല്ലാ പരിധികളും ലംഘിച്ചിരിക്കുന്നു. ബിജെപിയാണ് ഗോഡ്സെയെ പിന്തുണയ്ക്കുന്നതെന്ന് വ്യക്തമായെന്നും കോൺഗ്രസ് ആരോപിച്ചു.

പ്രസ്‌താവനയിൽ മോദി നിരുപാധികം മാപ്പ് പറയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷനെയും കോൺഗ്രസ് സമീപിച്ചു.

പ്രതിഷേധം ശക്തമായതോടെ പ്രജ്ഞയെ ബിജെപി തള്ളിപ്പറഞ്ഞു. മാപ്പ് പറയാനും ആവശ്യപ്പെട്ടു. അതേസമയം ഗോഡ്‌സെയ്ക്ക് എതിരായ പ്രസ്താവന ഹിന്ദു വികാരം വൃണപ്പെടുത്തി എന്നാരോപിച്ച് മക്കൾ നീതി മയ്യം നേതാവ് കമൽ ഹാസനെതിരെ ഹിന്ദു സേന നൽകിയ ഹർജി പട്യല ഹൗസ്‌ കോടതി ആഗസ്റ്റിൽ പരിഗണിക്കും