കുട്ടികളുടെ രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരശീല വീണു. ഒരാഴ്ചയായി തലസ്ഥാന നഗരത്തില്‍ കുട്ടികള്‍ക്ക് മായാക്കാഴ്ച ഒരുക്കിയ മേ‍ളയ്ക്കാണ് ഇതോടെ സമാപനമായത്.

പ്രായത്തിനനുസരിച്ചുള്ള സിനിമകള്‍ കുട്ടികളെ കാണിക്കുന്നില്ല, അതുണ്ടാകണമെന്നും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത അടൂര്‍ ഗോപാലകൃഷ്ണ്‍ ആവശ്യപ്പെട്ടു.

പ്ലസ് വൺ വിദ്യാർത്ഥിയായ ദേവു കൃഷ്ണയുടെ നിങ്ങൾ പ്രകൃതിയിലെയ്ക്ക് തിരിയു എന്ന ചിത്രം മികച്ച ഹ്രസ്വചിത്രത്തിനുള്ള പുരസ്കാരം നേടി.

ഏ‍ഴ് ദിവസം അനന്തപുരിയിൽ കുട്ടികള്‍ക്ക് പുതിയ കാ‍ഴ്ചകൾ സമ്മാനിച്ച, പുതിയ ലോകത്തെ പരിചയപ്പെടുത്തിയ കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രമേളയ്ക്കാണ് ശുഭപര്യാവസാനമായത്. അടുത്ത വേനലവധിക്ക് വീണ്ടും കാണാമെന്ന് പറഞ്ഞ് കൂട്ടിക്കൂട്ടുകാര്‍ പിരിഞ്ഞു.

മേളയുടെ സമാപന സമ്മേളനം സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ ധാരാളം സിനിമകള്‍ കാണുന്നുണ്ടെങ്കിലും അവര്‍ക്ക് വേണ്ടിയുള്ള സിനിമകള്‍ കാണുന്നതിനുള്ള അവസരങ്ങള്‍ തീരെ കുറവാണ്,

എന്നാല്‍ ഈ മേളയുലൂടെ ശിശുക്ഷേമസമിതിക്ക് അതിന് സാധിച്ചെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഒപ്പം കുട്ടികൾ സിനിമ എടുക്കുന്നതിനോടുള്ള വിയോജിപ്പും അദ്ദേഹം രേഖപ്പെടുത്തി.

പ്ലസ് വൺ വിദ്യാർത്ഥിയായ ദേവു കൃഷ്ണയുടെ നിങ്ങൾ പ്രകൃതിയിലെയ്ക്ക് തിരിയു എന്ന ചിത്രം മികച്ച ഹ്രസ്വചിത്രത്തിനുള്ള പുരസ്കാരം നേടി.

അനിൽ പിറക്കാടിന്‍റെ ബാലപാടങ്ങൾ എന്ന ചിത്രത്തിലെ അഭിനയത്തിന് സ്നേഹാ ഉണ്ണികൃഷ്ണനും ഗോകുൽ കെ.എൻ എന്നിവരാണ് മികച്ച നടിയും നടനുമായി തെരഞ്ഞെടുക്കപ്പെട്ടത്.

മേളയുടെ ഭാഗമായി കുട്ടികള്‍ തന്നെ കഥയെഴുതി സംവിധാനം ചെയ്ത മൂന്ന് സിനിമകളുടെ സ്‌ക്രീനിംഗും സമാപന സമ്മേളനത്തിനു ശേഷം നടന്നു.

സംസ്ഥാനത്തിന്‍റെ വിവിധ ജില്ലകളിലുള്ള ആദിവാസി മേഘലകളിലെയും അനാഥാലയങ്ങളിലെയും കുരുന്നുകളുമടക്കം നാലായിരത്തോളം കുട്ടി ഡെലിഗേറ്റുകളാണ് ഇത്തവണ മേളയെ ആകർഷകമാക്കിയത്.