ദുബായിൽ ചെറുവിമാനം തകർന്ന് വീണ് രണ്ടു പേർ മരിച്ചു. വിമാനത്തിന്‍റെ പൈലറ്റും കോ പൈലറ്റുമാണ് മരിച്ചത്. നാലുപേരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്.

ദുബായ് വിമാനത്താവളത്തിൽ ചെറു വിമാനം അപകടത്തിൽ പെട്ടതിനെ തുടർന്ന് എയർപോർട്ടിന്റെ പ്രവർത്തനം അൽപ്പനേരത്തേക്ക് നിർത്തി വെച്ചു.

പ്രവർത്തനം ഇപ്പോൾ സാധാരണ നിലയിലായതായി ദുബായ് മീഡിയാ ഓഫീസ് അറിയിച്ചു.