തൃശൂരിലെ ശാസ്ത്രീയ നൃത്ത പരിശീലന രംഗത്തെ പ്രമുഖ സ്ഥാപനമായ അർപ്പണ നാട്യ ഗൃഹ വിദ്യാലയത്തിന്റെ പതിനാലാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കലാ സാംസ്കാരിക കൂട്ടായ്മ ശ്രദ്ധേയമായി.

തൃശൂർ റീജിയണൽ തീയറ്ററിൽ നടന്ന ചടങ്ങ് പ്രമുഖ ചലച്ചിത്ര താരവും ദേശീയ അവാർഡ് ജേതാവുമായ സുരഭി ലക്ഷ്മി ഉദ്ഘാടനം ചെയ്തു.

അഡ്വക്കേറ്റ് കെ.എസ് വേണുഗോപാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കലാമണ്ഡലം എസ്.ഗോപകുമാർ മുഖ്യ അതിഥി ആയിരുന്നു.

പ്രമുഖ കലാകാരന്മാരെയും കലോത്സവങ്ങളിൽ മികച്ച നേട്ടം കൈവരിച്ച വിദ്യാർഥികളെയും ആദരിച്ച ചടങ്ങിൽ അർപ്പണ നാട്യ ഗ്രഹത്തിന്റെ ഡയറക്ടർ കൂടിയായ പ്രശസ്ത നൃത്തക സിംപിൾ രാജ്മോഹനും വിദ്യാർത്ഥിനികളും ചേർന്ന് അവതരിപ്പിച്ച നൃത്ത പരിപാടിയും അരങ്ങേറി.