കെ എം മാണിയുടെ 41-ാം ചരമദിന ചടങ്ങ് ഇന്ന് നടക്കും. മാണിയെ അടക്കം ചെയ്ത പാലാ കത്തീഡ്രലിൽ രാവിലെ 9 മണിക്ക് പ്രത്യേക കുറുബാനയും പ്രാർത്ഥനയും പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്.

കെ എം മാണിയുടെ കുടുംബാഗങ്ങളും കേരള കോൺഗ്രസ് എംഎൽഎമാരും പ്രവർത്തകരും പങ്കെടുക്കും. പാലാ മണ്ഡലത്തിലെ എല്ലാ അനാഥാലയങ്ങളിലും ഉച്ചഭക്ഷണവും നൽകും. ഞായറാഴ്ചയാണ് 41 എങ്കിലും അന്ന്പ ള്ളിയിൽ അസൗകര്യമുള്ളതിനാൽ ചടങ്ങ് ഇന്നാക്കുകയായിരുന്നു.