നിലപാടില്‍ ഉറച്ച് മക്കള്‍ നീതി മയ്യം നേതാവും സിനിമാ നടനുമായ കമല്‍ഹാസന്‍ ഗോഡ്സെയെ സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദിയെന്ന് വിളിച്ചതില്‍ നരേന്ദ്ര മോദിയോട് മറുപടി പറയേണ്ട ബാധ്യത തനിക്കില്ല.

തന്‍റെ അഭിപ്രായത്തെ തല്‍പര കക്ഷികള്‍ അവരുടെ ഇഷ്ടത്തിനനുസരിച്ച് വളച്ചൊടിച്ചു.

തീവ്രവാദത്തിന് മതമില്ലെന്നും അക്രമങ്ങളും ഭീഷണിയുംകൊണ്ട് എന്നെയോ എന്‍റെ സഹയാത്രികരെയോ തടയാന്‍ ക‍ഴിയില്ലെന്നും കമല്‍ഹാസന്‍ പ്രതികരിച്ചു.

അറസ്റ്റിനെ താന്‍ ഭയക്കുന്നില്ല എന്നാല്‍ ഇത് പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനല്ല കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാവുന്നതിനെ കാരണമാവു. എല്ലാവരും തനിക്ക് താ‍ഴെയാണെന്ന ചിലരുടെ ധാരണയാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.