തിരുവനന്തപുരം കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കടവൂര്‍ ശിവദാസന്‍ അന്തരിച്ചു. 87 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

കരുണാകരന്‍, ആന്റണി മന്ത്രിസഭകളില്‍ അംഗമായിരുന്നു. വൈദ്യുതി, തൊഴില്‍, വനം, എക്‌സൈസ്, ആരോഗ്യ വകുപ്പുകളുടെ ചുമതല വഹിച്ചു.

ആര്‍എസ്‌പിയിലൂടെ പൊതുപ്രവര്‍ത്തനം തുടങ്ങിയ കടവൂര്‍ പിന്നീട് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. രാവിലെ 10 മുതല്‍ കൊല്ലം ഡിസിസിയിലും 11.30 മുതല്‍ ആനന്ദവല്ലീശ്വരത്തെ വീട്ടിലും മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും.