ജീവ കാരുണ്യ പ്രവവര്‍ത്തനങ്ങ‍ളില്‍ പുതിയ രീതികള്‍ കണ്ടെത്തുകയാണ് കണ്ണൂര്‍ ജില്ലയിലെ തലച്ചങ്ങാട് സ്വദേശികള്‍.

ആവശ്യമില്ലാതെ ഉപേക്ഷിക്കപ്പെട്ട വസ്തുക്കള്‍ ശേഖരിച്ച് വിതരണം ചെയ്ത് സുഹൃത്തിന് ചികിത്സയ്ക്ക് തുകകണ്ടെത്തുകയാണ് ഇവര്‍.

മട്ടന്നൂര്‍ തലച്ചങ്ങാട് സ്വദേശിയായ എ മനോജിന്‍റെ ചികില്‍സയ്ക്ക് പണം കണ്ടത്തുന്നതിനായി മനോജ് ചികില്‍സ കമ്മിറ്റി തലച്ചങ്ങാട്, മുണ്ടച്ചാല്‍, നിടിയാഞ്ഞിരം പ്രദേശത്തേ ആക്രി സാധനങ്ങള്‍ വീടുകളില്‍ നിന്നും കലക്ട് ചെയ്യത് വില്‍പ്പന നടത്തി കിട്ടിയ തുക മനോജിന്‍റെ ചികില്‍സ ചിലവിലേക്ക് ബാങ്കില്‍ നിക്ഷേപിക്കുകയും ചെയ്യതു
ഈ വകയില്‍ കിട്ടിയ തുക 39200 രൂപ