രാഷ്ട്രപിതാവ് ഗാന്ധിജിയെ വെടിവച്ച് കൊലപ്പെടുത്തിയ ആര്‍എസ്എസ് വര്‍ഗീയവാദി ഗോഡ്സെ രാജ്യസ്നേഹിയെണെന്ന ബിജെപി സ്ഥാനാര്‍ത്ഥി പ്രജ്ഞാ സിംഗ് ഠാക്കൂറിന്‍റെ പരാമര്‍ശത്തിന് പിന്നാലെ കൂടുതല്‍ ബിജെപി നേതാക്കള്‍ ഗോഡ്സെയെ അനുകൂലിച്ച് രംഗത്ത്.

കേന്ദ്രമന്ത്രി അനന്ദ് കുമാര്‍ ഹെഗ്ഡെ, ബിജെപി എംപി നളിന്‍ കുമാര്‍ കട്ടീല്‍ എന്നിവരാണ് ഗോഡ്സെ അനുകൂല പരാമര്‍ശവുമായി രംഗത്തെത്തിയത്.

ഗോഡ്സെ ഇപ്പോള്‍ ചര്‍ച്ചയാവുന്നതില്‍ സന്തോഷമുണ്ട് ഗോഡ്സെയും സന്തോഷിക്കുന്നുണ്ടാവും. ഗോഡ്സെയെകുറിച്ചുള്ള പരാമര്‍ശത്തില്‍ പ്രജ്ഞാ സിംഗ് മാപ്പുപറയേണ്ട കാര്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

പ്രജ്ഞാ സിംഗിന്‍റെ പരാമര്‍ശത്തിനെതിരെ രാജ്യവ്യാപകമായി തന്നെ കടുത്ത എതിര്‍പ്പുകളാണ് ഉയര്‍ന്നത്. ഇതിനുപിന്നാലെ നിലപാടുമാറ്റിയ ബിജെപി പ്രജ്ഞാ സിംഗ് മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഇതിന് പിന്നാലെയാണ് കൂടുതല്‍ കേന്ദ്ര നേതാക്കള്‍ ഗോഡ്സെ അനുകൂല പരാമര്‍ശം നടത്തിയത്.