ശാരദ ചിട്ടി തട്ടിപ്പ് കേസ്: രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യുന്നതിലുള്ള വിലക്ക് സുപ്രീം കോടതി നീക്കി

SETBACK FOR RAJEEV KUMAR VO

INTRO

ശാരദ ചിട്ടി തട്ടിപ്പ് കേസ്‌ അന്വേഷിച്ച മുൻ കൊൽക്കത്ത പോലീസ് കമ്മീഷണർ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യുന്നതിനുള്ള വിലക്ക് സുപ്രീംകോടതി നീക്കി.

ഉത്തരവ് ഏഴ് ദിവസത്തിന് ശേഷം നടപ്പാകും. ഇതിനകം രാജീവ് കുമാറിന് നിയമനടപടികൾ സ്വീകരിക്കാം. സിബിഐക്ക് നിയമാനുസൃതം പ്രവർത്തിക്കാമെന്നും സുപ്രീംകോടതി ഉത്തരവ്

തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി നേരിട്ടതിന് പിന്നാലെയാണ് മുൻ കൊൽക്കത്ത പൊലീസ് കമ്മീഷണർ രാജീവ് കുമാറിന് സുപ്രീം കോടതിയിലും തിരിച്ചടിയേറ്റത്.

ശാരദ ചിട്ടി തട്ടിപ്പ് കേസ്‌ അന്വേഷണ ഉദ്യോഗസ്ഥൻ ആയിരിക്കെ കേസ് അന്വേഷണം അട്ടിമറിക്കാൻ രാജീവ് കുമാർ ശ്രമിച്ചു.

രാജീവ് കുമാറിന് തട്ടിപ്പിന്റെ ഗുണം നേരിട്ട് ലഭിച്ചു. അതിനാൽ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ നൽകിയ അപേക്ഷയിലാണ് അറസ്റ്റിനുള്ള മുൻ വിലക്ക് കോടതി നീക്കിയത്.

സിബിഐക്ക് നിയമാനുസൃതം പ്രവർത്തിക്കാം, എന്നാൽ ഉത്തരവ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ ഉള്ള അനുമതിയായി പരിഗണിക്കേണ്ടതിലെന്ന് വിധി പ്രസ്താവിച്ച് ജസ്റ്റിസ് സഞ്ജീവ് ഖന്ന വ്യക്തമാക്കി.

വിലക്ക് നീക്കിയ ഉത്തരവ് 7 ദിവസത്തിന് ശേഷമേ നടപ്പാവൂ. ഇതിനകം രാജീവ്കുമാറിന് നിയമ നടപടികൾ സ്വീകരിക്കാം.

എന്നാൽ ഹൈക്കോടതി അടക്കം ബംഗാളിലെ കോടതികൾ 2 ആഴ്ചയായി അഭിഭാക സമരംകാരണം അടഞ്ഞു കിടക്കുകയാണ്.

രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യരുതെന്നും എന്നാൽ സിബിഐ അന്വേഷണവുമായി രാജീവ്കുമാർ സഹകരിക്കണമെന്നും ഈ വർഷം ഫെബ്രുവരിയിൽ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

മമത ബാനർജിയുടെ വിശ്വസ്തനായ രാജീവ് കുമാറിനെ തെരഞ്ഞെടുപ്പിന് മുൻപ് അറസ്റ്റ് ചെയ്യാനായിരുന്നു സിബിഐ ശ്രമം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here