രാജ്യത്തിന് നാണക്കേടായി നാഥുറാം വിനായക് ഗോഡ്‌സേയെ പിന്തുണച്ച് കൂടുതല്‍ ബിജെപി നേതാക്കള്‍ രംഗത്ത്

രാജ്യത്തിന് നാണകേടായി നാഥുറാം വിനായക് ഗോഡ്‌സേയെ പിന്തുണച്ച് കൂടുതല്‍ ബിജെപി നേതാക്കള്‍ രംഗത്ത്.പാക്ക് തീവ്രവാദി അജ്മല്‍ കസബും രാജീവ് ഗാന്ധിയും ഗോഡ്‌സയേക്കാള്‍ കൂടുതല്‍ പേരെ കൊന്നിട്ടുണ്ടെന്ന് ബിജെപി നേതാവ് നളിന്‍ കുമാര്‍ കട്ടീല്‍ന്റെ വിവാദ പ്രസ്ഥാവന.

പ്രജ്ഞാസിങ്ങ് മാപ്പ് പറയേണ്ടതില്ലെന്ന് കേന്ദ്ര സ്‌കില്‍ ഡലവപ്പമെന്റ് സഹമന്ത്രി അനന്ത കുമാര്‍ ഹെഡ്‌ഗേയും.പ്രസ്ഥാവനകള്‍ വിവാദമായതോടെ അച്ചടക്ക നടപടി എടുക്കുമെന്ന് അമിത്ഷാ അറിയിച്ചു.പ്രഗ്യാസിങ്ങിന് മാപ്പ് നല്‍കാനാവില്ലെന്ന് നരേന്ദ്രമോദി.

വര്‍ഗിയ വാദിയായ നാഥുറാം വിനായ്ക് ഗോഡ്‌സയുടെ തോക്കില്‍ കുഴലില്‍ രാഷ്ട്രപിതാവ് ജീവന്‍ വെടിഞ്ഞിട്ട് എഴുപത്തി ഒന്ന് വര്‍ഷമാകുമ്പോഴാണ് ഘാതകനെ സ്തുതിച്ചും പുകഴ്ത്തിയും ബിജെപി നേതാക്കള്‍ വീണ്ടും രാഷ്ട്രത്തിന്റെ നെഞ്ചിലേയ്ക്ക് വെടിയുതിര്‍ക്കുന്നത്.

രാഷ്ട്രപിതാവിനെ വധിച്ചവന്‍ ദേശസ്‌നേഹിയെന്ന് ബിജെപി ഭോപ്പാല്‍ സ്ഥാനാര്‍ത്ഥിയും പത്ത് പേരുടെ മരണത്തിനിടയാക്കുകയും ചെയ്ത മലേഗാവ് സ്‌ഫോടനകേസിലെ ആരോപണ വിധേയുമായ പ്രഗ്യാസിങ്ങ് താക്കൂര്‍ പറഞ്ഞത് ഞെട്ടലോടെയാണ് രാജ്യം കേട്ടത്.പ്രതിഷേധങ്ങള്‍ അടങ്ങുന്നതിന് പിന്നാലെ കൂടുതല്‍ ബിജെപി നേതാക്കള്‍ പ്രഗ്യാസിങ്ങിനെ പിന്തുണച്ചും ഗോഡ്‌സെയും പിന്തുണച്ചും രംഗത്ത് എത്തി.

വിഷയം വീണ്ടും ചര്‍ച്ചയാകുന്നതില്‍ നാഥുറാം വിനായക് ഗോഡ്‌സെ ആഹ്‌ളാദിക്കുന്നുണ്ടാകുമെന്നും പ്രഗ്യാസിങ്ങ് മാപ്പ് പറയേണ്ടതില്ലെന്നുമാണ് കേന്ദ്ര സ്‌കില്‍ ഡവലപ്പ്‌മെന്റ് മന്ത്രി അനന്ത് കുമാര്‍ ഹഗ്ഡയുടെ പ്രസ്ഥാവന. പാക്ക് തീവ്രവാദി അജ്മല്‍ കസബിനെ കൂട്ട് പിടിച്ചാണ് ഗോഡ്‌സയെ ന്യായീകരിക്കാന്‍ കര്‍ണ്ണാടകയില്‍ നിന്നുള്ള ബിജെപി നേതാവ് നളിന്‍ കുമാര്‍ കട്ടീല്‍ ശ്രമിച്ചത്.

കസബ് 72 പേരെയും രാജീവ്ഗാന്ധി 17,000യിരം പേരെയും ഗോഡ്‌സെ ഒരാളെയുമാണ് കൊന്നത്. ഇതിലൂടെ ആരാണ് കൂടുതല്‍ ക്രൂരനെന്ന് നിങ്ങള്‍ക്ക് വിലയിരുത്താമെന്നും നളിന്‍ കുമാര്‍ പറഞ്ഞു. ട്വീറ്ററിലൂടെയാണ് ഇരുവരും പ്രതികരിച്ചത്. സംഭവം വിവാദമായതോടെ കേന്ദ്ര മന്ത്രി ഹഗ്‌ഡേ ട്വീറ്റ് പിന്‍വലിച്ചു.

എന്നാല്‍ പ്രഗ്യാസിങ്ങിന്റെ ഗോഡ്‌സേ അനുകൂല പ്രസ്ഥാവനയുടെ വീഡിയോ ദൃശ്യം ഇപ്പോഴും അദേഹത്തിന്റെ ട്വീറ്റര്‍ അക്കൗണ്ടില്‍ ഉണ്ട്.പ്രസ്ഥാവനകള്‍ വിവാദമായതോടെ മൂന്ന് പേര്‍ക്കുമെതിരെ അച്ചടക്ക നടപടി എടുക്കുമെന്ന് അമിത്ഷാ അറിയിച്ചു.

പ്രസ്ഥാവനയില്‍ മാപ്പ് പറഞ്ഞ പ്രഗ്യാസിങ്ങിനോട് പൊറുക്കാന്‍ തനിക്കാവിെല്ലന്ന് നരേന്ദ്രമോദിയും വ്യക്തമാക്കി.പ്രശ്‌നത്തില്‍ തലയൂരാനുള്ള ശ്രമത്തിലാണ് ബിജെപി.

ഇതിനിടയില്‍ ഗോഡ്‌സെ തീവ്രവാദി എന്ന ഹാഷ്ടാഗ് ട്വീറ്ററില്‍ ട്രന്റായി മാറി. മഹാത്മഗാന്ധി പാക്കിസ്ഥാന്റെ രാഷ്ട്രപതിവാണന്ന് സോഷ്യല്‍മീഡിയില്‍ പോസ്റ്റിട്ട മധ്യപ്രദേശിലെ പ്രാദേശിക നേതാവായ അനില്‍ സൗമിത്രയെ ബിജെപി സസ്പപെന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News