കെവിൻ വധക്കേസിൽ ഒരു സാക്ഷി കൂടി കൂറുമാറി

കെവിൻ വധക്കേസിൽ ഒരു സാക്ഷി കൂടി കൂറുമാറി. പതിനൊന്നാം പ്രതിയുടെ മൊബൈൽ ഫോൺ കണ്ടെത്തിയതിന് സാക്ഷിയായ ഇംത്യാസാണ് പ്രതിഭാഗത്തിന് അനുകൂലമായി മൊഴി മാറ്റിയത്.

നൂറ്റി രണ്ടാം സാക്ഷിയായ ഇയാൾ ഫോൺ കണ്ടെടുത്തത് തന്റെ സാന്നിധ്യത്തിലല്ല എന്നാണ് കോടതിയിൽ മൊഴി നൽകിയത്. ഷാനു ചാക്കോ ഉൾപ്പെടെയുള്ള 13 പ്രതികൾ കോട്ടയത്തേക്കും, തിരികെ കൊല്ലത്തേക്കുള്ള യാത്രാമധ്യേ എടിഎം കാർഡ് സ്വൈപ്പ് ചെയ്ത് ഇന്ധനം നിറച്ചത് പേരൂർക്കട എസ് ബി ഐ ബ്രാഞ്ച് മാനേജർ കൃഷ്ണചന്ദ്രൻ സ്ഥിരീകരിച്ചു.

കെവിൻറെ മൃതദേഹം കണ്ടത് പോലീസിനെ വിളിച്ചറിയിച്ച പൊതുപ്രവർത്തകൻ റെജി ജോൺസൺ ഉൾപ്പെടെ 8 സാക്ഷികൾ പ്രോസിക്യൂഷന് അനുകൂലമായി മൊഴിനൽകി. വിചാരണക്കിടെ ആറ് സാക്ഷികളാണ് കേസിൽ ഇതുവരെ കൂറുമാറിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here