ഭിന്നശേഷിക്കാരന് സ്കൂൾ പ്രവേശനം തടഞ്ഞു; അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

എറണാകുളം: ഭിന്നശേഷിക്കാരനായ കുട്ടിക്ക് പ്രവേശനം നൽകാൻ വിസമ്മതിച്ച സ്വകാര്യ സ്കൂൾ അധികൃതർക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് അന്വേഷണത്തിന് ഉത്തരവിട്ടു.

സി ബി എസ് ഇ റീജിയണൽ ഡയറക്ടറും പൊതുവിദ്യാഭ്യാസ ഡയറക്ടറും അടിയന്തിരമായി അന്വേഷണം നടത്തി റിപ്പോർട്ട് നൽകണം. കുട്ടിയുടെ രക്ഷകർത്താക്കളിൽ നിന്ന് മുൻകൂർ തുക വാങ്ങിയ ശേഷം പ്രവേശനം നൽകാതിരുന്ന തിരുവാണിയൂരിലെ സ്വകാര്യ സ്കൂൾ പ്രിൻസിപ്പൽ രേഖാമൂലം വിശദീകരണം നൽകണമെന്നും കമ്മീഷൻ ഉത്തരവിട്ടു.

എറണാകുളം എളങ്കുളം സ്വദേശി നൽകിയ പരാതിയിലാണ് നടപടി. ഹൈപ്പർ ആക്റ്റിവിറ്റിക്ക് ചികിത്സ നടത്തുന്ന തന്റെ ചെറുമകന് നാലാം ക്ലാസ് പ്രവേശനത്തിന് വേണ്ടിയാണ് പരാതിക്കാരൻ സ്വകാര്യ സ്കൂളുകളെ സമീപിച്ചത്. മൈസൂരിലെ ഇന്റർനാഷണൽ സ്കൂളിൽ വിദ്യാർത്ഥിയാണ് ചെറുമകൻ.

പരാതിക്കാരന്റെ മകൻ ജോലി സംബന്ധമായി യുഎസ്എയിൽ പോയത് കാരണമാണ് കുട്ടിയെ എറണാകുളത്തെ സ്കൂളിൽ ചേർക്കാൻ ശ്രമിച്ചത്. കുട്ടിയെ ഏതെങ്കിലും സ്പഷ്യൽ സ്കൂളിൽ ചേർക്കാനായിരുന്നു സ്കൂളുകളിൽ നിന്നും ലഭിച്ച ഉപദേശം. എന്നാൽ കുട്ടിയെ സാധാരണ സ്കൂളിൽ ചേർക്കാനാണ് ഡോക്ടർ നിർദ്ദേശിച്ചത്.

തിരുവാണിയൂരിലെ പബ്ളിക് സ്കൂൾ കുട്ടിയെ അഭിമുഖം നടത്തിയ ശേഷം പ്രവേശനം നൽകാമെന്ന് സമ്മതിച്ചു. 5054 രൂപയും അടച്ചു. കുട്ടിയെ സഹായിക്കാൻ ഷാഡോ ടീച്ചറെ നിയോഗിക്കാമെന്നും സമ്മതിച്ചു. അതിനുള്ള പണം അടയ്ക്കാനും വീട്ടുകാർ സമ്മതിച്ചു. എന്നാൽ ഇപ്പോൾ പ്രവേശനം നൽകില്ലെന്നാണ് നിലപാട്.

തൃപ്പൂണിത്തുറയിലെ സ്വകാര്യ ഇന്റർനാഷണൽ സ്കൂൾ, ഗാന്ധിനഗറിലെ സ്വകാര്യ സ്കൂൾ തുടങ്ങിയ വിദ്യാലയങ്ങളും പ്രവേശനം നൽകാൻ വിസമ്മതിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News