ജെഎന്‍യുവില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ച നിലയില്‍

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. സ്‌കൂള്‍ ഓഫ് ലാംഗ്വേജിലെ രണ്ടാം വര്‍ഷ എംഎ വിദ്യാര്‍ഥിയായ ഋഷി ജോഷ്വയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ലൈബ്രറിയുടെ താഴത്തെ നിലയിലെ പഠനമുറിയിലാണ് തൂങ്ങിമരിച്ച നിലയില്‍ വിദ്യാര്‍ത്ഥിയെ കണ്ടെത്തിയത്. വിദ്യാര്‍ത്ഥി മരിക്കുന്നതിനു മുന്‍പു തന്റെ അധ്യാപകന് ഇമെയില്‍ സന്ദേശമയച്ചിരുന്നതായും പറയപ്പെടുന്നു.

ഋഷി ഏതാനും നാളായി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നെന്നും വിഷാദത്തിനു ചികിത്സ തേടിയിരുന്നെന്നും പറയപ്പെടുന്നു. വിദ്യാര്‍ത്ഥി ചൊവ്വാ‍ഴ്ച്ച നടന്ന അവസാന സെമസ്റ്റര്‍ പരീക്ഷ എഴുതിയിരുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
.
ജോഷ്വാ താമസിച്ചിരുന്ന മഹി മാദ്വി ഹോസ്റ്റലിന്റെ വാര്‍ഡനാണ് രാവിലെ 11.30ന് സംഭവം പൊലീസിനെ അറിയിച്ചത്. ലൈബ്രറി കെട്ടിടത്തിന്റെ താഴ്‌നിലയിലെ മുറി അകത്തു നിന്നു പൂട്ടിയിരിക്കുകയായിരുന്നെന്നും കതകില്‍ മുട്ടിയപ്പോള്‍ ഒരു പ്രതികരണവും ലഭിച്ചില്ലെന്നു സൗത്ത് വെസ്റ്റ് പൊലീസ് ഡപ്യൂട്ടി കമ്മിഷണര്‍ ദേവേന്ദര്‍ ആര്യ പറഞ്ഞു.

പ്രതികരണം ഉണ്ടാകാത്തതിനെ തുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്തു പ്രവേശിക്കുകയായിരുന്നു. ഉടന്‍ തന്നെ
വിദ്യാര്‍ത്ഥിയെ സഫ്ദര്‍ജങ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel