ബിജെപി ഇതര സര്‍ക്കാരുണ്ടാക്കാന്‍ ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു

ബിജെപി ഇതര സര്‍ക്കാരുണ്ടാക്കുന്നതിന് നീക്കങ്ങള്‍ ശക്തമാക്കി ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി ചന്ദ്രബാബു നായിഡു കൂടിക്കാഴ്ച നടത്തി. 23ന് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ചേരാന്‍ തീരുമാനിച്ചുണ്ട്.

അതേസമയം യോഗത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് സോണിയാ ഗാന്ധി ഇതുവരെ കത്ത് എഴുതിയിട്ടില്ലെന്നും യെച്ചൂരി വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്കെത്തിയതോടെയാണ് ബിജെപി ഇതര സര്‍ക്കാര്‍ രൂപീകരിക്കാനുളഅള നീക്കങ്ങള്‍ ശക്തമാകുന്നത്. ആന്ധ്രാമുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് പ്രധാനമായും നീക്കങ്ങള്‍ നടത്തുന്നതും.

ആന്ധ്രയിലെ 5 ബൂത്തുകളില്‍ റീപോളിംഗ് നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തിനെതിരെ ചന്ദ്രബാബു നായിഡു കമ്മീഷന് കത്ത് നല്‍കി. ഇതിന് പിന്നാലെയാണ് സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി ചന്ദ്രബാബു നായിഡു കൂടിക്കാഴ്ച നടത്തിയത്. ഒരു മണിക്കൂറോളമാണ് കൂചടചിക്കാഴ്ച നീണ്ടത്.

യെച്ചൂരിയുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായും നായിഡു ചര്‍ച്ച നടത്തി.എന്നാല്‍ 23ന് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പങ്കെടുക്കണമെന്ന ആവശ്യപ്പെട്ട് സോണിയ കത്തെഴുതിയിട്ടില്ലെന്ന് സീതാറാം യെച്ചൂരി വ്യക്തമാക്കി.

നേരത്തെ 21ന് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ചേരാന്‍ നായിഡുവിന്റെ നീക്കം നടത്തിയിരുന്നു. മമത ബാനര്‍ജി, മായവതി, അഖിലേഷ് യാദവ് എന്നിവരുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് അന്നത്തെ നീക്കം പാളിയത്. പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ചേരാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി കൂടി രംഗത്തെത്തിയ സാഹചര്യത്തിലാണ് നായിഡുവിന്റെ പുതിയ നീക്കങ്ങളും.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായും നാളെ നായിഡു ചര്‍ച്ച നടത്തും.ഇതിന് പുറമേ അഖിലേഷ് യാദവ്, മായാവതി എന്നിവരുമായും കൂടിക്കാഴ്ച നടത്താനും നായിഡു തീരുമാനിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here