കേരളത്തെ ഭീതിയിലാ‍ഴ്ത്തിയ നിപ വൈറസ് ബാധ സ്ഥിരീകരിച്ചിട്ട് ഇന്നേക്ക് ഒരാണ്ട്

കേരളത്തെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ നിപ വൈറസ് ബാധ സ്ഥിരീകരിച്ചിട്ട് ഇന്നേക്ക് ഒരാണ്ട്. രോഗം സ്ഥിരീകരിച്ച പേരാമ്പ്ര പന്തിരിക്കരയിലെ സാലിഹ് മരിച്ചത് കഴിഞ്ഞ വർഷം ഇതേ ദിവസമാണ്. കുറഞ്ഞ മരണ നിരക്കിൽ രോഗം നിയന്ത്രിക്കാനായത്, സംസ്ഥാന സർക്കാരിന്റെ കാര്യക്ഷമമായ ഇടപെടലിലൂടെയെന്ന് ലോകാരോഗ്യ സംഘടന തന്നെ പിന്നീട് സാക്ഷ്യപ്പെടുത്തി.

അപ്രതീക്ഷിതമായി എത്തിയ നിപ വൈറസ് ബാധ കേരളത്തെ കുറച്ചൊന്നുമല്ല ഭീതിയിലാഴ്ത്തിയത്. പേരാമ്പ്ര പന്തിരിക്കര സൂപ്പിക്കടയിലെ സാബിദ് മെയ് 5 നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പനി ബാധിച്ച് മരിക്കുന്നത്.

സഹോദരൻ സാലിഹ് സമാന രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സതേടി. കഴിഞ്ഞ വർഷം ഇതേ ദിവസം ഉച്ചയോടെ രോഗം മുർച്ഛിച്ച് സാലിഹ് മരിച്ചു. വൈകീട്ടോടെ മണിപ്പാൽ വൈറോജി ലാബിൽ നിന്നുള്ള പരിശോധനാ ഫലം വന്നു. പിന്നീട് പൂനെ വൈറോളജി ഇൻസ്റ്റിറ്റിറ്റ്യൂട്ടും നിപ തന്നെയെന്ന് ഉറപ്പിച്ചു. നിപ സ്ഥിരീകരിക്കുന്നതിലേക്ക് വഴി തെളിയിച്ചത് ഡോ. അനൂപ്കുമാറാണ്.

രോഗം സ്ഥിരീകരിച്ച 18 പേരിൽ 16 പേർ മരണത്തിന് കീഴടങ്ങി. ആദ്യം മരിച്ച സാബിദിന്റെത് നിപയാണെന്ന് ഒദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ സാബിതിനെ പരിചരിച്ചതിലൂടെ, നഴ്സ് ലിനി നിപ ബാധിച്ച് മരിച്ചത് വലിയ വേദനയായി അവശേഷിക്കുന്നു. രോഗത്തിൽ നിന്ന് മുക്തി നേടിയ നഴ്സിംഗ് വിദ്യാർത്ഥിനി അജന്യ ഇപ്പോൾ ബിരുദ പഠനത്തിന്റെ അവസാന വർഷം പൂർത്തിയാക്കുകയാണ്.

നിപയെന്ന മഹാമാരിയെ സധൈര്യം നേരിട്ട സംസ്ഥാന ആരോഗ്യവകുപ്പിന്റെ ഇടപെടൽ സമാനതകളില്ലാത്തതായിരുന്നു. വർഷങ്ങൾ പിന്നിട്ടാലും പ്രതിരോധത്തിന്റെ ഒരിക്കലും മായാത്ത ഏടായി കേരള ചരിത്രത്തിൽ എന്നുമുണ്ടാകും നിപ കാലം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel