കണ്ണൂർ പുന്നാട്ടെ സിപിഐഎം പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഇന്ന് വിധി പറയും

കണ്ണൂർ പുന്നാട്ടെ സി പി ഐ എം പ്രവർത്തകനായിരുന്ന യാക്കൂബിനെ ആർ എസ് എസ്സുകാർ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻ കോടതി ഇന്ന് വിധി പറയും.ആർ എസ് എസ് നേതാവ് വത്സൻ തില്ലങ്കേരി ഉൾപ്പെടെ 16 പേരാണ് പ്രതികൾ.2006 ജൂൺ 13 നാണ് യാക്കൂബിനെ ആർ എസ് എസ്സുകാർ വെട്ടിക്കൊന്നത്.

കഴിഞ്ഞ വർഷം ആഗസ്റ്റ് ഒന്നിന് ആരംഭിച്ച യാക്കൂബ് വധക്കേസിന്റെ വിചാരണ ഈ മാസം 12 നാണ് പൂർത്തിയായത്.ദൃക്‌സാക്ഷികൾ ഉൾപ്പെടെ 23 പേരെയാണ് പ്രോസിക്യൂഷന് വേണ്ടി വിസ്തരിച്ചത്.

ആർ എസ് എസ് നേതാവ് വത്സൻ തില്ലങ്കേരി,വിലങ്ങേരി ശങ്കരൻ,കാവ്യേഷ്,വിജേഷ്,കെ പ്രകാശൻ,പന്നിയോടൻ ജയകൃഷ്ണൻ ഉൾപ്പെടെ 16 പേരാണ് കേസിലെ പ്രതികൾ.2006 ജൂൺ 13 ന് രാത്രിയാണ് യാക്കൂബിനെ ആർ എസ് എസ്സുകാർ ബോംബ് എറിഞ്ഞും വെട്ടിയും കൊലപ്പെടുത്തിയത്.

വിചാരണയ്ക്കിടെ പ്രധാന സാക്ഷിയെ ആർ എസ് എസ്സുകാർ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയിരുന്നു.ഇതിൽ മട്ടന്നൂർ പോലീസ് കേസ് എടുക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ പി ബിനിഷയും പ്രതി ഭാഗത്തിന് വേണ്ടി ബി ജെ പി സംസ്ഥാന അധ്യക്ഷൻ കൂടിയായ അഡ്വ.പി എസ് ശ്രീധരൻ പിള്ളയുമാണ് ഹാജരായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News