മോദിക്കും അമിത്ഷാക്കും ക്ലീന്‍ചിറ്റ്; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത രൂക്ഷം

മോദിക്കും അമിത്ഷാക്കും ക്ലീന്‍ചിറ്റ് നല്‍കിയിതിനെതുടര്‍ന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനകത്തുണ്ടായ ഭിന്നത തുടരുന്നു. ചട്ടലംഘനപരാതികള്‍ തീര്‍പ്പാക്കിയുള്ള ഉത്തരവില്‍ കമ്മീഷന്‍ അംഗങ്ങളുടെ വിയോജനകുറിപ്പ് ഉള്‍പ്പെടുത്തണമെന്ന് കമ്മീഷന്‍ അംഗം അശോക് ലാവാസ.

വിയോജനക്കുറിപ്പ് ഉള്‍പ്പെടുത്തുന്നത് വരെ കമ്മീഷന്‍ യോഗങ്ങളില്‍ പങ്കെടുക്കില്ലെന്നും ലാവാസ. ഇതോടെ യോഗങ്ങള്‍ ചേരാനാതാകാതെ കമ്മീഷന്‍ പ്രവര്‍ത്തനം പ്രതിസന്ധിയില്‍

വയനാടിനെ പാക്കിസ്ഥാനെന്ന് വിളിച്ച പരാമര്‍ശമും, സൈന്യത്തിന്റെ പേരില്‍ വോട്ട് തേടിയതിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും, അമിത്ഷാക്കുമെതിരായ എല്ലാ ചട്ടലംഘനപരാതികളിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ക്ലീന്‍ ചിറ്റ് നല്‍കിയതോടെയാണ് കമ്മീഷന്‍ അംഗങ്ങള്‍ തമ്മില്‍ ഭിന്നത രൂക്ഷമായത്.

ഇരുവരും തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന് കമ്മീഷന്‍ അംഗമായ അശോക് ലാവാസ കണ്ടെത്തയിരുന്നു. അതേസമയം കമ്മീഷന്‍ ഏകപക്ഷീയമായി ഇരുവര്‍ക്കും ക്ലീന്‍ചിറ്റ് നല്‍കുകയുമായിരുന്നു. കമ്മീഷന്റെ പ്രവര്‍ത്തങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയരുകയും മോദിക്കും അമിത്ഷായക്കുമെതിരെ നടപടി എടുക്കാത്തത് ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ഹര്‍ജി വരുകയും ചെയ്ത സാഹചര്യത്തില്‍ കൂടിയാണ് മെയ് 3ന് ചേര്‍ന്ന യോഗത്തില്‍ മോദിക്കെതിരായ എല്ലാ പരാതികളും തീര്‍പ്പാക്കിയതും.

അതേസമയം പരാതി തീര്‍പ്പാക്കിയുള്ള ഉത്തരവുകളില്‍ കമ്മീഷന്‍ അംഗങ്ങളുടെ വിയോജനക്കുറിപ്പ് ഉള്‍പ്പെടുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ സുനില്‍ അറോറ തയ്യാറായിരുന്നില്ല. മോദിക്കെതിരായ നാല് പരാതകളിലും, അമിത്ഷാക്കെതിരായ ഒരു പരാതിയിലുമാണ് കമ്മീഷന്‍ അംഗം അശോക് ലാവാസ വിയോജിച്ചത്.

ചട്ടലംഘനപരാതികള്‍ തീര്‍പ്പാക്കിയുള്ള ഉത്തരവില്‍ കമ്മീഷന്‍ അംഗങ്ങളുടെ വിയോജനകുറിപ്പ് ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട അശോക് ലാവാസ വിയോജനക്കുറിപ്പ് ഉള്‍പ്പെടുത്തുന്നത് വരെ കമ്മീഷന്‍ യോഗങ്ങളില്‍ പങ്കെടുക്കില്ലെന്നും നിലപാടെടുത്തു.

ഇതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് ചട്ടലംഘന പരാതികളില്‍ മെയ് നാല് മുതല്‍ കമ്മീഷന്‍ ഇതുവരെ യോഗം ചേര്‍ന്നിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. അംഗങ്ങള്‍ തമ്മിലുള്ള ഭിന്നത രൂക്ഷമായതോടെ കമ്മീഷന്‍ പ്രവര്‍ത്തനങ്ങളും പ്രതിസന്ദിയിലേക്ക് നീങ്ങുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News