ഫലപ്രഖ്യാപനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി: ചന്ദ്രബാബു നായിഡുവും പ്രതിപക്ഷ പാര്‍ടികളും സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീവമാക്കി; രാഹുലുമായി നായിഡുവിന്റെ തിരക്കിട്ട ചര്‍ച്ച

ദില്ലി: ഫലപ്രഖ്യാപനത്തിന് അഞ്ച് ദിവസം മാത്രം ശേഷിക്കെ ചന്ദ്രബാബു നായിഡുവും വിവിധ പ്രതിപക്ഷ പാര്‍ടികളും സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീവമാക്കി. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി, എന്‍സിപി അദ്ധ്യക്ഷന്‍ ശരദ് പവാര്‍ എന്നിവരുമായി ദില്ലിയില്‍ ചന്ദ്രബാബു നായിഡുവിന്റെ തിരക്കിട്ട ചര്‍ച്ച.

ബദ്ധശത്രുവായ തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിനെ എന്‍ഡിഎ വിരുദ്ധ സഖ്യത്തിലേയ്ക്ക് ക്ഷണിച്ച് കൊണ്ടാണ് ചന്ദ്രബാബു നായിഡുവിന്റെ ഇന്നത്തെ പ്രതിപക്ഷനേതാക്കളുമായുള്ള ചര്‍ച്ച ആരംഭിച്ചത്.

എ.ഐ.സിസി അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ വസതിയിലെത്തിയ ചന്ദ്രബാബു നായിഡു അരമണിക്കൂറിലേറെ സമയം അവിടെ ചിലവഴിച്ചു. കൂടികാഴ്ച്ചയിലെ വിവരങ്ങള്‍ ഇരുവരും പുറത്ത് പറഞ്ഞില്ല.

ദില്ലിയില്‍ നിന്നും പ്രത്യേക വിമാനത്തില്‍ ലഖ്നൗവിലേയ്ക്ക് പോകുന്ന നായിഡു , എസ്പി നേതാവ് അഖിലേഷ് യാദവിനേയും ബിഎസ്പി നേതാവ് മായാവതിയേയും കാണും.

അതേ സമയം, ഫല പ്രഖ്യാപനത്തിന് ശേഷമുള്ള സഖ്യം സംബന്ധിച്ച് ഇപ്പോഴും പ്രതിപക്ഷ നേതൃനിരയില്‍ അവ്യക്ത തുടരുന്നുണ്ട്. അടുത്ത പ്രധാനമന്ത്രിയാരെന്ന് എസ്പി-ബിഎസ്പി-ആര്‍.എല്‍.എസ്.പി സഖ്യം തീരുമാനിക്കുമെന്ന് അഖിലേഷ് യാദവ് ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

കോണ്‍ഗ്രസിന് പിന്തുണ നല്‍കുന്ന കാര്യത്തെക്കുറിച്ച് അഖിലേഷ് പ്രതികരിച്ചില്ല. എന്നാല്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കുമെന്ന് ജെഡിഎസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ദേവഗൗഡ കര്‍ണ്ണാടകയില്‍ പറഞ്ഞു. ചന്ദ്രബാബു നായിഡു ഇന്നലെ സിപിഐഎം ആസ്ഥാനത്ത് എത്തി ജനറല്‍ സെക്രട്ടറി,പോളിറ്റ്ബ്യൂറോയംഗങ്ങള്‍ എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു. അരവിന്ദ് കേജരിവാളിനേയും നായിഡു കണ്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News