ബിജെപി തെരഞ്ഞെടുപ്പ് അവലോകന യോഗം; ശ്രീധരന്‍പിള്ളക്കെതിരെ രൂക്ഷവിമര്‍ശനം; വിമര്‍ശനം ഉന്നയിച്ചത് എംടി രമേശ് അനുകൂലികള്‍

കോഴിക്കോട്ട് ബിജെപി തിരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം.

യുഡിഎഫിനെ സഹായിക്കാന്‍ പിഎസ് ശ്രീധരന്‍പിള്ള ഇടപെട്ട് ദുര്‍ബല സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയെന്നാണ് ആരോപണം. എംടി രമേശ് അനുകൂലികളാണ് വിമര്‍ശനം ഉന്നയിച്ചത്.

കോഴിക്കോട്ട് യുഡിഎഫിനെ സഹായിക്കാനാണ് ബിജെപി ദുര്‍ബല സ്ഥാനാര്‍ത്ഥിയെ മല്‍സരിപ്പിച്ചതെന്ന ആരോപണം തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ തന്നെ ഉയര്‍ന്നിരുന്നു. പികെ കൃഷ്ണദാസിന്റ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന തിരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ ഇക്കാര്യം ഉയര്‍ത്തിക്കാട്ടി ഒരു വിഭാഗം സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.

യുഡിഎഫിന് വോട്ട് മറിക്കാന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള തന്നെ ഇടപെട്ടാണ് അപ്രസക്തനായ സ്ഥാനാര്‍ത്ഥിയെ മല്‍സരിപ്പിച്ചതെന്നായിരുന്നു ആരോപണം. സ്ഥാനാര്‍ത്ഥി നിര്‍ണയ ഘട്ടത്തില്‍ പ്രധാനപ്പെട്ട നേതാക്കളി രെങ്കിലും കോഴിക്കോട്ട് മല്‍സരിക്കും എന്നായിരുന്നു ബിജെപി പ്രവര്‍ത്തകരുടെ പ്രതീക്ഷ.

എംടി രമേശ് കോഴിക്കോടിന് വേണ്ടി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. പ്രധാന മണ്ഡലങ്ങളൊന്നും ലഭിക്കില്ല എന്ന് ഉറപ്പായതോടെയാണ് എംടി രമേശ് കോഴിക്കോടിനായി ചരട് വലിച്ചത്. എന്നാല്‍ ശ്രീധരന്‍ പിള്ള രമേശിന്റെ പേര് വെട്ടുകയായിരുന്നു എന്നാണ് രമേശ് അനുകൂലികളുടെ ആരോപണം.

രമേശിന് സ്ഥാനാര്‍ത്ഥിത്വം ലഭിക്കാതായതോടെ കൃഷദാസ് രമേശ് അനുകൂലികള്‍ പ്രചാരണത്തില്‍ നിന്ന് വിട്ട് നില്‍ക്കുകയും ചെയ്തു. ഈ വിഭാഗമാണ് അവലോകന യോഗത്തില്‍ ശ്രീധരന്‍പിള്ളക്കെതിരെ ആഞ്ഞടിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here