അവസാന നിമിഷം ഇന്ദിര കേശവനായി; എ‍ഴുന്നള്ളിപ്പ് ക‍ഴിഞ്ഞതോടെ കള്ളി വെളിച്ചത്തായി

ക്ഷേത്രോത്സവത്തിന് എഴുന്നള്ളത്തിന് കെമ്പനാനയെ കിട്ടിയില്ല. പകരം പിടിയാനക്ക് കൃത്രിമ കൊമ്പ് വെച്ച് എഴുന്നള്ളിച്ചു. പാലക്കാട് ചെർപ്പുളശ്ശേരി തൂതപ്പൂരത്തിനാണ് പിടിയാനയെ മേക്കപ്പിട്ട് കൊമ്പനാക്കി മാറ്റിയത്.

കഴിഞ്ഞ ചൊവ്വാഴ്ച തൂതപ്പൂരത്തിനോടനുബന്ധിച്ച് നടന്ന എഴുന്നള്ളത്തിലാണ് ആൾമാറാട്ടം പോലെ ആന മാറാട്ടം നടന്നത്.

എഴുന്നള്ളത്തിന്‌ 15 ആനകളാണ് വേണ്ടിയിരുന്നത്. അവസാന നിമിഷം നോക്കുമ്പോൾ ഒരാനയുടെ കുറവ്. ഇതോടെയാണ് പിടിയാനയെ മേക്കപ്പിട്ട് അണിനിരത്തിയത്.

കാറൽമണ്ണ ദേശത്തിനായി ലക്കിടി ഇന്ദിരയാണ് കൊല്ലങ്കോട് കേശവനായി വേഷം മാറിയത്. ഫൈൈബർ കൊമ്പും വച്ച്, നെറ്റിപ്പട്ടം കെട്ടി ഇന്ദിര കൊമ്പനായി കാറൽ മണ്ണ ദേശത്തിനായി അണിനിരന്നു.

പക്ഷേ എഴുന്നള്ളത്ത് തുടങ്ങിയപ്പോൾ ആനയുടെ നടപ്പും മട്ടും ഭാവവും മാറിയതോടെ കള്ളി വെളിച്ചത്തായി.

തൃശ്ശൂർ പൂരം കഴിഞ്ഞ് അടുത്ത ദിവസങ്ങളിൽ തന്നെ തൂതപ്പൂരമായതിനാൽ ആനകളെ കിട്ടാത്തതിനാലാണ് വേഷം മാറ്റി ആനയെ എഴുന്നള്ളിക്കേണ്ടി വന്നതെന്നാണ് സംഘാടകർ പറയുന്നത്

ചില ക്ഷേത്രങ്ങളിൽ അപൂർവ്വമായി പിടിയാനയെ എഴുന്നള്ളിക്കാറുണ്ടെങ്കിലും തൂതപ്പൂരത്തിന് ഇതുവരെ പിടിയാനയെ എഴുന്നള്ളിച്ചിട്ടില്ല. സംഭവം വിവാദമായതോടെ ക്ഷേത്രകമ്മിറ്റി അടിയന്തിര യോഗം വിളിച്ച് വിഷയം ചർച്ച ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel