കുവൈറ്റില്‍ വേനല്‍ കനക്കുന്നു; പകല്‍ സമയ ജോലി വിലക്ക് നേരത്തെ ആരംഭിക്കാന്‍ ആലോചന

കുവൈറ്റില്‍ വേനല്‍ കനക്കുന്നതിന്റെ ഭാഗമായി എല്ലാവര്‍ഷവും ഏര്‍പ്പെടുത്തുന്ന പകല്‍ സമയ ജോലി വിലക്ക് ഈ വര്ഷം നേരത്തെ ആരംഭിക്കാന്‍ ആലോചന. മാന്‍ പവര്‍ അതോറിറ്റിയാണ് ഇത് സംബന്ധിച്ച് ആലോചനകള്‍ നടത്തുന്നത്.

സാധാരണ നിലയില്‍ കടുത്ത ചൂട് ആരംഭിക്കുന്ന ജൂണ്‍ മാസം ഒന്നാം തിയതി മുതല്‍ ആഗസ്ത് അവസാനം വരെയാണ് പകല്‍ സമയം പതിനൊന്നു മുതല്‍ നാലുമണി വരെ തുറസായ സ്ഥലങ്ങളില്‍ ജോലി വിലക്ക് ഏര്‍പ്പെടുത്താറുള്ളത്.

എന്നാല്‍ വ്രതമനുഷ്ടി ച്ചുകൊണ്ട് റമദാന്‍ മാസത്തില്‍ ജോലി ചെയ്യാനുള്ള പ്രയാസം കണക്കിലെടുത്തും താപനില ഇപ്പോള്‍ തന്നെ 44 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് ഉയര്‍ന്നതുമാണ് അടുത്ത ദിവസങ്ങളില്‍ തന്നെ പകല്‍ സമയത്തെ ജോലി നിരോധനത്തെക്കുറിച്ച് ആലോചിക്കാന്‍ അധികൃതരെ പ്രേരിപ്പിക്കുന്നത്.

എന്നാല്‍ എന്ന് മുതല്‍ ജോലി സമയക്രമീകരണം പ്രാബല്യത്തില്‍ വരുമെന്ന് മാന്‍ പവര്‍ അതോററ്റി വ്യക്തമാക്കിയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News