കണ്ണൂർ, കാസർകോട് മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളിൽ റീ പോളിങ് ആരംഭിച്ചു. കണ്ണൂരിലെ മൂന്ന് ബൂത്തുകളിലും കാസർകോട്ടെ നാല് ബൂത്തുകളിലുമാണ് ഇന്ന് വീണ്ടും വോട്ടെടുപ്പ് നടക്കുന്നത്. ബൂത്തുകളില്‍
കള്ളവോട്ട് നടക്കാതിരിക്കാൻ പരിശോധന കർശനമാക്കിയിട്ടുണ്ടെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
വോട്ട് ചെയ്യാനായി ധരിച്ചെത്തുന്നവരെ പ്രത്യേകമായി പരിശോധിച്ച് ആൾമാറാട്ടം നടത്തിയിട്ടില്ലെന്ന് ഉറപ്പാക്കുമെന്നും ഇതിനായി വനിതാ ഒഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു .
സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ പ്രദേശത്ത് ശക്തമായ പൊലീസ് സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്.
കല്യാശേരിയിലെ ബൂത്ത് നമ്പർ 19, പിലാത്തറ യുപിഎസ് ബൂത്ത് നമ്പർ 69, പുതിയങ്ങാടി ജുമാഅത്ത് എച്ച് എസ് നോർത്ത് ബ്‌ളോക്ക്, ബൂത്ത് നമ്പർ 70 ജുമാഅത്ത് എച്ച് എസ് സൗത്ത് ബ്‌ളോക്ക് എന്നിവിടങ്ങളിലും തളിപ്പറമ്പ് ബൂത്ത് നമ്പർ 166, പാമ്പുരുത്തി മാപ്പിള എയുപിഎസ് എന്നിവിടങ്ങളിലുമാണ് റീപോളിംഗ് പുരോഗമിക്കുന്നത്.
കണ്ണൂരില്‍ ധർമ്മടത്തെ കുന്നിരിക്കയിലും വേങ്ങോട്ടും തൃക്കരിപ്പൂരിൽ കൂളിയാട് ജിഎച്ച്എസ്എസിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here