മണാലിയില്‍ പാരാഗ്ലൈഡിങിനിടെ യുവാവിന് ദാരുണാന്ത്യം

മണാലി: മണാലി സോളാങ് വാലിയില്‍ പാരാഗ്ലൈഡര്‍ നിയന്ത്രണം വിട്ട് വിനോദസഞ്ചാരി മരിച്ചു. പഞ്ചാബ് സ്വദേശിയായ അമന്‍ദീപ് സിങ് സ്വോതി(24)യാണ് മരിച്ചത്.

ശക്തമായ കാറ്റിനെ തുടര്‍ന്ന് പൈലറ്റിന് ഗ്ലൈഡറിന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. ഇതോടെ ഇരുവരും താഴേക്ക് വീഴുകയായിരുന്നു.

പൈലറ്റ് ഗുരുതര പരിക്കുകളോടെ ആശുത്രിയിലാണ്. പ്രാദേശിക പാരാഗ്ലൈഡിങ് ഇന്‍സ്ട്രക്ടറാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം യുവാവിന്റെ മൃതദേഹം വിട്ടുനല്‍കുമെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News