ദളിത് കോണ്‍ഗ്രസ് സംസ്ഥാന നേതാവ് പണം തട്ടിയെടുത്തെന്ന പരാതിയുമായി യുവതി രംഗത്ത്; പത്തുലക്ഷം തട്ടിയെടുത്തത് യുഎഇ കോണ്‍സുലേറ്റില്‍ ജോലി വാങ്ങി നല്‍കാമെന്ന് വിശ്വസിപ്പിച്ച്; തട്ടിപ്പിന് ഇരയായത് അധ്യാപിക

ദളിത് കോണ്‍ഗ്രസിന്റെ സംസ്ഥാന വൈസ് പ്രസിഡന്റും, തിരുവനന്തപുരം ഡിസിസി അംഗവുമായ വൈങ്ങാന്നൂര്‍ സ്വദേശി സിസിലിപുരം ജയകുമാറിനെതിരെ പരാതിയുമായി യുവതി രംഗത്ത്.

യുഎഇ കോണ്‍സുലേറ്റില്‍ ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് മൂന്ന് തവണകളിലായി 10,74500 രൂപ വാങ്ങിയെടുത്തന്നാണ് പരാതി.

ബാലമാരപുരം സ്വദേശിനിയും സ്വകാര്യ സ്‌കൂള്‍ അദ്ധ്യാപികയുമായ രജിതയാണ് പരാതിക്കാരി. പരാതി ഉയര്‍ന്നപ്പോള്‍ പണം തിരികെ നല്‍കാമെന്ന് ഏറ്റ് സിസിലിപുരം ജയകുമാര്‍ തന്നെ രണ്ട് തവണകളിലായി പത്തേമുക്കാല്‍ ലക്ഷത്തിന്റെ ചെക്ക് തിരികെ ഒപ്പിട്ട് നല്‍കിയെന്നും രജിത പറയുന്നു.

കോണ്‍ഗ്രസ് പ്രമുഖ നേതാവായ ഒരു പാര്‍ലമെന്റ് അംഗത്തിന്റെ പേര് പറഞ്ഞാണ് ഇയാള്‍ തട്ടിപ്പ് നടത്തിയതെന്നും രജിത ആരോപിക്കുന്നു.

രജിതയുടെ പരാതിയില്‍ ബാലമാരപുരം പോലീസ് കോണ്‍ഗ്രസ് നേതാവിനെതിരെ എഫ്‌ഐആര്‍ രജിസ്ട്രര്‍ ചെയ്തു. എന്നാല്‍ നാല് മാസം കഴിഞ്ഞിട്ടും അന്വേഷണത്തില്‍ പുരോഗതി ഉണ്ടാവുന്നില്ലെന്നാണ് രജിതയുടെ ആരോപണം.

കോണ്‍ഗ്രസ് കുടുംബാഗമായ താന്‍ സിസിലിപുരം ജയകുമാറിനെതിരെ തിരുവനന്തപുരം ഡിസിസിക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടാവുന്നില്ലന്നാണ് രജിതയുടെ പറയുന്നു.

ജീവിതത്തില്‍ ആകെയുണ്ടായിരുന്ന മുഴുവന്‍ സബാദ്യവും കോണ്‍ഗ്രസ് നേതാവ് തട്ടിയെടുത്തിട്ടും കോണ്‍ഗ്രസ് അനുഭാവിയായ തന്നെ പാര്‍ട്ടി തിരിഞ്ഞ് നോക്കുന്നില്ലെന്നും ഇവര്‍ വെളിപെടുത്തി.

എന്നാല്‍ സിസിലിപുരം ജയകുമാറിനെതിരെ യുവതി പരാതി നല്‍കിയ കാര്യം അറിയില്ലെന്നും, ജയകുമാര്‍ ദളിത് കോണ്‍ഗ്രസിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് തന്നെയാണെന്നും സംസ്ഥാന അദ്ധ്യക്ഷന്‍ വിദ്യാദരന്‍ കൈരളി ന്യൂസിനോട് വ്യക്തമാക്കി.

സാമ്പത്തിക ഇടപാടിന്റെ തെളിവ് ലഭിച്ചതായും എന്നാല്‍ പണം ജോലിക്ക് വേണ്ടി തന്നെയാണോ നല്‍കിയതെന്ന് അറിയില്ലെന്ന് ബാലരാമപുരം എസ് ഐ എം.സുരേഷ് കൈരളി ന്യൂസിനോട് പറഞ്ഞു. സിസിലിപുരം ജയകുമാറിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് രജിത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here