മനോരമ മാപ്പുപറയേണ്ടത് നുണകള്‍ പണംകൊടുത്ത് വായിച്ച മലയാളികളോട്: എഎ റഹീം

തിരുവനന്തപുരം: സാന്റിയാഗോ മാര്‍ട്ടിന്‍ വിഷയത്തില്‍ മലയാള മനോരമ മാപ്പ് പറയേണ്ടത് മുതലാളിയോടല്ലെന്നും വായനക്കാരോടാണെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. ഐഎസ്ആര്‍ഒ ചാരക്കേസ് നമ്മള്‍ മറന്നിട്ടില്ല. മനോരമയുടെ മാധ്യമ രീതികളില്‍ പലതും മാധ്യമ വിദ്യാര്‍ഥികള്‍ പഠിക്കേണ്ടതാണ്.

എങ്ങനെയാകരുത് റിപ്പോര്ട്ടിങ് എന്ന് പഠിപ്പിക്കാന്‍ മനോരയുടെ ഈ നുണ വാര്‍ത്തകള്‍ ചില്ലിട്ട അലമാരയില്‍ സൂക്ഷിച്ചു വയ്ക്കണം.

റഹീമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

മാപ്പ് പറയേണ്ടത്, മുതലാളിയോടല്ല, വായനക്കാരോടാണ്.

അങ്ങനെ മഹാനായ പത്ര മുതലാളി ‘അന്തസ്സായി’മാപ്പ് പറഞ്ഞിരിക്കുന്നു.പണം കൊടുത്തു പത്രം വാങ്ങി വായിക്കുന്നവര്‍ ഒരിക്കല്‍ കൂടി മണ്ടന്മാരായതായി മനോരമ ഇതിനാല്‍ പ്രഖ്യാപിക്കുന്നു. എന്താല്ലേ?

സാന്റിയാഗോ മാര്‍ട്ടിന്‍.. ദീര്‍ഘമായ ഒരുകാലം സിപിഐ എം നെ വേട്ടയാടാന്‍ മനോരമ ഉപയോഗിച്ച ആയുധമായിരുന്നു.
മനോരമയുടെ ‘കൂലിയെഴുത്തുകാര്‍’ എഴുതി പിടിപ്പിച്ച അപസര്‍പ്പക കഥകള്‍ വായനക്കാര്‍ മറന്നിട്ടില്ല. ഇന്നിതാ സാന്റിയാഗോ മുതലാളിയുടെ മുന്നില്‍ മനോരമ മുതലാളി നിരുപാധികം മാപ്പ് പറഞ്ഞ് പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ചുവത്രെ!.

ഒന്നാം പേജില്‍ ഒരുപാട് കാലം എഴുതി വിട്ടതൊക്കെ പച്ചക്കള്ളമായിരുന്നു.നിങ്ങളുടെ നുണകള്‍ പണം കൊടുത്തു വാങ്ങി വായിച്ച മലയാളികളോടാണ് മനോരമ മാപ്പ് പറയേണ്ടത്.

ഐഎസ്ആര്‍ഒ ചാരക്കേസ് നമ്മള്‍ മറന്നിട്ടില്ല. മനോരമയുടെ മാധ്യമ രീതികളില്‍ പലതും മാധ്യമ വിദ്യാര്‍ഥികള്‍ പഠിക്കേണ്ടതാണ് -എങ്ങനെയാകരുത് റിപ്പോര്ട്ടിങ് -എന്ന് പഠിപ്പിപ്പിക്കാന്‍ മനോരയുടെ ഈ നുണ വാര്‍ത്തകള്‍ ചില്ലിട്ട അലമാരയില്‍ സൂക്ഷിച്ചു വയ്ക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News