പുതിയങ്ങാടിയിലെ വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട്; പല ലീഗ് പ്രവര്‍ത്തകര്‍ക്കും രണ്ട് വോട്ടുകള്‍

കോഴിക്കോട്: റീപോളിംഗ് നടക്കുന്ന പുതിയങ്ങാടിയിലെ വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട്.

ഏപ്രില്‍ 23ന് നടന്ന തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ വ്യാപകമായ തോതില്‍ കള്ളവോട്ടുകള്‍ ചെയ്തതിനെ തുടര്‍ന്നാണ് പുതിയങ്ങാടി ജമാ അത്ത് ഹയര്‍ സെക്കന്ററി സ്‌കൂലെ 69, 70 ബൂത്തുകളില്‍ റീ പോളിംഗ് നടത്തിയത്. റീ പോളിംഗിന് വേണ്ടി തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലും വ്യാപക ക്രമക്കേടുകളാണ് നടത്തിയിരിക്കുന്നത്.

നിരവധി മുസ്ലിം ലിഗ് പ്രവര്‍ത്തകര്‍ക്ക് ഇരട്ട വോട്ട് ലഭിച്ചിരിക്കുന്നു. പലരുടെയും പേരുകള്‍ വോട്ടര്‍ പട്ടികയില്‍ രണ്ടിടത്തായുണ്ട്. 785 ആം നമ്പറിലുള്ള സജീവ ലീഗ് പ്രവര്‍ത്തകന്‍ ഫൈസല്‍ എന്നയാളിന 856 ആം നമ്പറിലും ചേര്‍ത്തിരിക്കുന്നു. 876 നമ്പറിലുള്ള മുര്‍ഷിദ് മജീദ് 883 നമ്പറിലും പേരുകാരനാണ്. 546 നമ്പറിലുള്ള ഇബ്രാഹിം ഹമീദിന്റെ 877 നമ്പറിലുമുണ്ട്. തെളിവുകള്‍ കൈരളി ന്യൂസ് പുറത്ത് വിട്ടു.

തെരഞ്ഞെടുപ്പ് ചട്ടങ്ങളെല്ലാം ലംഘിച്ച് കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് പുതിയങ്ങാടിയില്‍ നടന്നിരിക്കുന്നത്. കൈരളി ന്യൂസ് വാര്‍ത്ത പുറത്ത് വിട്ടതോടെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News