എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗവും എസ്എഫ്ഐ മുഖമസികയായ സ്റ്റുഡന്റ് മാസികയുടെ എഡിറ്ററുമായ വി.പി ശരത്പ്രസാദ് വിവിധ വ്യക്തികളുമായി നടത്തിയ അഭിമുഖങ്ങൾ ഒന്നിച്ച് ചേർത്ത ‘വാക് മുദ്രകൾ’ എന്ന ഗ്രന്ഥം എസ്എഫ്ഐ ദേശീയ പ്രസിഡന്റ് വി.പി സാനു,സൈമൺ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്കറിനു നൽകി പ്രകാശനം ചെയ്തു.

രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളുടെ ജീവിത വഴിത്താരകളും രാഷ്ട്രീയ സാമൂഹിക നിരീക്ഷങ്ങളും ശരത് പ്രസാദ്‌ തന്നെ അഭിമുഖങ്ങളിലൂടെ സമൂഹത്തിന് മുന്നിൽ തുറന്ന് കാട്ടുകയാണ്.

സിപിഐ എം കേന്ദ്രകമ്മറ്റി അംഗം കെ.രാധാകൃഷ്ണൻ ചടങ്ങിൽ മുഖ്യ അഥിതി ആയിരുന്നു.പ്രമുഖ കവി,ഡോക്ടർ സി രാവുണ്ണി പുസ്തകം പരിചയപ്പെടുത്തി.

തൃശൂർ സാഹിത്യ അക്കാദമിയിൽ നടന്ന ചടങ്ങിൽ രക്തസാക്ഷി ഈ.കെ ബാലന്റെ അമ്മ ഗംഗ,സി.പി.ഐ.എം തൃശൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ ഷാജർ, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മറ്റി അംഗം പ്രൊഫസർ ആർ ബിന്ദു തുടങ്ങി രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു.