കൊല്ലം: ട്രാൻസ് ജെൻഡർ അനന്യ പോലീസ് സഹായത്തോടെ സ്വന്തം വീട്ടിൽ പ്രവേശിച്ചു. വീട്ടിലെത്തിയ അനന്യക്കുമുമ്പിൽ വാതിൽ കൊട്ടിയടച്ചതിനെ തുടർന്നാണ് അനന്യ പൊലീസ് സഹായം തേടിയത്.

നീണ്ട 8 വർഷത്തിനു ശേഷമാണ് അനന്യ തന്റെ വീട്ടിൽ മടങ്ങിയെത്തിയത്. പെരുമണ്ണിലെ വീട്ടിൽ എത്തിയ അനന്യയെ അകത്തു പ്രവേശിപ്പിക്കാൻ പെറ്റഅമ്മയും സഹോദരനും തയാറായില്ലെന്നു മാത്രമല്ല മുഖത്തടിക്കുംപോലെ കതകടച്ചു.

തുടർന്നാണ് പോലീസ് സഹായത്തോടെ വീട്ടിൽ പ്രവേശിച്ചത് എന്നാൽ അച്ഛനൊഴികെ മറ്റുള്ളവർ വീടുവിട്ടിറങ്ങി.
സ്വന്തം രക്തബന്ധുക്കൾ അവഗണിച്ചതിൽ തളരാതെ 8 വർഷംകൊണ്ട് സമൂഹത്തിന്റെ അംഗീകാരം നേടിയെടുത്തു.

കേരളത്തിലെ ആദ്യ റേഡിയൊ ജോക്കി, സെലിബ്രിറ്റി മേക്ക്പ്പ് വിമൺ,അവതാരക,സാമൂഹിക പ്രവർത്തക അങനെ നേട്ടങളുടെ കൊടുമുടി കയ്യടക്കിയാണ് അനന്യ ഇനിയെങ്കിലും തന്നെ അംഗീകരിക്കണമെന്ന അപേക്ഷയുമായി സ്വന്തം വീട്ടിലെത്തിയത്.

പക്ഷെ പ്രതിതകരണം മോശമായതിൽ അനന്യ തളരാൻ തയാറല്ല, താൻ പരാജയപ്പെട്ടാൽ അത് തന്റെ കമ്മ്യൂണിറ്റിയിൽപ്പെട്ടവരെ പിന്നോട്ടടിക്കുമെന്ന തിരിച്ചറിവിലാണ് അവഗണിക്കുന്നവരെ മൈന്റ് ചെയ്യണ്ടാ എന്ന തീരുമാനത്തിലെത്തിയത്.

ലോകമാകെ ട്രാൻസ് ജെൻഡറുകളെ അംഗീകരിക്കുമ്പോഴാണ് തന്റെ യഥാർത്ഥ വ്യക്തിത്വം അംഗീകരിക്കാൻ തയാറാകാത്ത വീട്ടിൽ നിന്ന് പടിയിറങ്ങിയത്.