പശുവിനെ ചുംബിച്ച് കൗമാരക്കാര്‍ക്കിടയിലെ മരണക്കളി; കൗ കിസ്സിങ് ചാലഞ്ച്; പിന്നില്‍ ‘അവര്‍ അല്ല’

കികി ചാലഞ്ച്, ഐസ് ബക്കറ്റ് ചലഞ്ച്, ബ്ലൂവെയില്‍ തുടങ്ങി അപകടകരമായ ചലഞ്ചുകളും ഗെയിമുകളും കൗമാരക്കാര്‍ക്കിടയില്‍ തരംഗമാകാറുണ്ട്.

എന്നാല്‍ ഓസ്ട്രിയയില്‍ പുതിയൊരു ചലഞ്ചാണ് ഇപ്പോള്‍ വളരെ ട്രെന്‍ഡായി മാറിക്കൊണ്ടിരിക്കുന്നത്. കൗ കിസ്സിങ് ചലഞ്ച് (Cow Kiss Challenge) എന്ന പേരില്‍ പശുവിനെ ചുംബിക്കുക എന്നതാണ് പുതിയ ചലഞ്ച്.

സ്വിസ് ആപ്പായ കാസില്‍ ആണ് ബുധനാഴ്ച ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്കായി ചലഞ്ച് പരിചയപ്പെടുത്തിയത്. സ്വിസ് പൗരന്മാര്‍ക്കും ജര്‍മന്‍ ഭാഷ സംസാരിക്കുന്നവര്‍ക്കുമായാണ് പശുവിനെ ചുംബിക്കാനുള്ള ചലഞ്ച്.

കാരുണ്യപ്രവൃത്തിക്കായുള്ള ധനസമാഹരണത്തിനാണ് വേണ്ടിയാണ് ഈ ഓണ്‍ലൈന്‍ ചലഞ്ചെന്നാണ് സംഘാടകര്‍ പറയുന്നത്. നാവ് കൊണ്ടോ അല്ലാതെയോ പശുവിന്റെ ചുണ്ടില്‍ ചുംബിക്കുകയാണ് ചെയ്യേണ്ടത്.

എന്നാല്‍ ഈ ചലഞ്ചില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളോട് ഓസ്ട്രിയന്‍ അധികൃതര്‍ നിര്‍ദേശിച്ചിരിക്കുകയാണ്. മേച്ചില്‍ സ്ഥലങ്ങളും പുല്‍മേടുകളും പശുപരിപാലന കേന്ദ്രങ്ങളല്ലെന്നും വെറുതെ മേഞ്ഞുനടക്കുന്ന പശുക്കളേയോ പശുക്കിടാങ്ങളേയോ ചുംബിക്കാന്‍ ശ്രമിക്കുന്നത് അപകടകരമാണെന്ന് ഓസ്ട്രിയന്‍ കൃഷിമന്ത്രി എലിസബത്ത് കോസ്റ്റിങ്കര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

തികച്ചും ‘അപകടകരമായ ശല്യം’ എന്നാണ് കൗ കിസ്സിങ് ചലഞ്ചിനെ ഓസ്ട്രിയന്‍ സര്‍ക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News